സ്‌മാരകങ്ങളും മ്യൂസിയങ്ങളും മറ്റന്നാൾ മുതൽ തുറക്കും; പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ

Monday 14 June 2021 2:24 PM IST

​​​​ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തില്‍ നിർണായക തീരുമാനവുമായി കേന്ദ്രസർക്കാർ. താജ്‌മഹലും ചെങ്കോട്ടയും ഉള്‍പ്പടെ രാജ്യത്തെ എല്ലാ സ്‌മാരകങ്ങളും തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കി. ജൂണ്‍ 16 മുതല്‍ സ്‌മാരകങ്ങളും മ്യൂസിയങ്ങളും തുറക്കുമെന്ന് കേന്ദ്ര പുരാവസ്‌തു വകുപ്പ് അറിയിച്ചു.

കൊവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യത്തെ എല്ലാ സ്‌മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിരുന്നു. സുരക്ഷാ മുന്‍കരുതലുകളോടെയും നിയന്ത്രണങ്ങളോടെയുമായിരിക്കും ഇവ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക. കർശനമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പ്രവേശനം.