സൂ ചിയുടെ വിചാരണ ആരംഭിച്ചു

Monday 14 June 2021 3:39 PM IST

യങ്കൂൺ​: മ്യാൻമർ സ്റ്റേറ്റ് കൗൺസിലർ ആംഗ് സാൻ സൂ ചിയുടെ

വിചാരണ ഇന്നലെ പട്ടാള കോടതിയിൽ ആരംഭിച്ചു. 11 കിലോ സ്വർണം കൈവശം വച്ചതുമുതൽ കോളനികാല സ്വകാര്യത നിയമത്തിന്‍റെ ലംഘനം ഉൾപ്പെടെ നിരവധി കുറ്റങ്ങളാണ്​ സൂചിയുടേ മേൽ സൈന്യം ചുമത്തിയിട്ടുള്ളത്​. വാക്കിടോക്കികൾ ഇറക്കുമതി ചെയ്യൽ, കൊവിഡ്​ നിയന്ത്രണങ്ങളുടെ ലംഘനം എന്നിവയും അതിൽപ്പെടും​. അതേസമയം, പുറത്താക്കപ്പെട്ട പ്രസിഡന്റ് വിൻ മിന്റിനൊപ്പം ചുമത്തിയ രാജ്യദ്രോഹക്കേസിൽ ഇന്ന് വിചാരണ ആരംഭിക്കും​. നിയമവിരുദ്ധമായി ആറു ലക്ഷം ഡോളർ കൈപ്പറ്റിയ കേസിൽ വിചാരണ ആരംഭിക്കാനിരിക്കുകയാണ്​.സൂ ചിയുടെ പാർട്ടിയായ എൻ.എൽ.ഡിയിലെ മുതിർന്ന അംഗവും പ്രതിപ്പട്ടികയിലുണ്ട്​​. വീട്ടുതടങ്കലിൽ കഴിയുന്ന സൂ ചിയെ കാണാൻ രണ്ടു തവണ മാത്രമാണ്​ അവരുടെ അഭിഭാഷകർക്ക് അവസരം ലഭിച്ചത്. ജൂലായ് 26നകം വിചാരണ പൂർത്തിയാക്കും. എല്ലാ തിങ്കളാഴ്ചകളിലുമായിരിക്കും കോടതി നടപടികൾ നടക്കുക.

കുറ്റക്കാരിയെന്ന് തെളിഞ്ഞാൽ സൂ ചിയ്ക്ക് 10 വർഷ​ത്തിലേറെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരും.

@ഫെബ്രുവരിഒന്നിനാണ്സർക്കാരിനെ അട്ടിമറിച്ച് സൈന്യം മ്യാൻമറിൽ അധികാരത്തിലേറിയത്. ഇതിനെതിരെ രാജ്യത്ത് ജനകീയ പ്രതിഷേധം ശക്തമാണ്. ഇതുവരെ 850 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. 5,000 ഓളം പേർ കസ്റ്റഡിയിലുണ്ട്​.

Advertisement
Advertisement