ഇസ്രയേൽ മന്ത്രിസഭയിൽ ഒൻപത് വനിതകളും

Tuesday 15 June 2021 12:00 AM IST

ടെൽ അവീവ്: ഇസ്രയേലിൽ കഴിഞ്ഞ ദിവസം സ്ഥാനമേറ്റ നഫ്താലി ബെന്നറ്റ് മന്ത്രിസഭയിൽ ഒൻപത് വനിതകളും. ഗതാഗത മന്ത്രി മെറവ് മൈക്കിളി (തൊഴിൽ), ആഭ്യന്തര മന്ത്രി അയ്‌ലെറ്റ് ഷെയ്ക്ക് (യാമിന), വിദ്യാഭ്യാസ മന്ത്രി യിഫത്ത് ഷാഷ-ബിറ്റൺ (ന്യൂ ഹോപ്പ്), ധനമന്ത്രി ഓർന ബാർബിവായ് (യെഷ്​ ആതിഡ്), ഊർജ്ജ മന്ത്രി കറൈൻ എൽഹറാർ (യെഷ്​ ആതിഡ്), സാമൂഹിക സമത്വ മന്ത്രി മെറവ് കോഹൻ (യെഷ്​ ആതിഡ്), കുടിയേറ്റ സ്വാംശീകരണ മന്ത്രി പിന തമാനോ-ഷാറ്റ (ബ്ലൂ ആൻഡ് വൈറ്റ്), പരിസ്ഥിതി സംരക്ഷണ മന്ത്രി തമർ സാൻഡ്‌ബെർഗ് (മെറെറ്റ്സ്), ശാസ്ത്ര മന്ത്രി ഒറിറ്റ് ഫർക്കാഷ്-ഹാക്കോഹെൻ (ബ്ലൂ ആൻഡ് വൈറ്റ്) എന്നിവരാണ് വനിതാ മന്ത്രിമാർ. പുതിയ സ്പീക്കറായി യെഷ്​ ആതിഡിന്റെ മിക്കി ലെവി തിരഞ്ഞെടുക്കപ്പെട്ടു.120 അംഗങ്ങളിൽ 67 പേർ മിക്കി ലെവിയെ അനുകൂലിച്ച് വോട്ട് ചെയ്തു.

Advertisement
Advertisement