50ഓളം ഭീകരരെ വധിച്ചെന്ന് സൊമാലിയൻ സൈന്യം
Monday 14 June 2021 6:58 PM IST
മൊഗദിഷു: രണ്ടു ദിവസത്തിനിടെ 50ഓളം അൽ ശബാബ് ഭീകരരെ വധിച്ചതായി സൊമാലിയൻ സൈന്യം അറിയിച്ചു. അൽ ശബാബ് കേന്ദ്രങ്ങളിൽ നടത്തിയ സൈനിക നീക്കങ്ങളിലാണ് ഭീകരരെ വധിച്ചതെന്ന് സൊമാലി നാഷണൽ ആർമി (എസ്.എൻ.എ.) പറഞ്ഞു.മിഡിൽ ശബേൽ, ലോവർ ശബേൽ, ഹിറൻ എന്നിവിടങ്ങളിലെ ഭീകരത്താവളങ്ങളും സൈന്യം തകർത്തു.