ഷോക്കേറ്റ് ദമ്പതികളടക്കം മൂന്നുപേർ മരിച്ചു
Monday 14 June 2021 10:51 PM IST
കൊല്ലം: പ്രാക്കുളത്ത് മൂന്നുപേര്‍ ഷോക്കേറ്റ് മരിച്ചു. പ്രാക്കുളം ഗോസ്തലക്കാവിന് സമീപം താമസിക്കുന്ന സന്തോഷ്, ഭാര്യ റംല, അയല്‍വാസി ശ്യാംകുമാര്‍ എന്നിവരാണ് മരിച്ചത്. വീട്ടിലെ ഇലക്ട്രിക് ഉപകരണം പ്രവര്‍ത്തിപ്പിക്കുന്നതിനിടെയാണ് സന്തോഷിന് ഷോക്കേറ്റത്. സന്തോഷിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭാര്യയ്ക്കും അയല്‍വാസിക്കും ഷോക്കേറ്റത്. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.