ഒളകരയിൽ ഓൺലൈൻ പഠനത്തിന് ഒരു മാസത്തിനുള്ളിൽ സംവിധാനം : കളക്ടർ

Tuesday 15 June 2021 1:51 AM IST

തൃശൂർ : കുട്ടികൾ ഓൺലൈൻ പഠനത്തിന് ഏറെ ബുദ്ധിമുട്ട് നേരിടുന്ന ചെമ്പംകണ്ടം, ഒളകര മേഖലകളിലെ നെറ്റ് വർക്ക് പ്രശ്‌നങ്ങൾ പരിഹരിക്കാൻ യുദ്ധ കാലാടിസ്ഥാനത്തിൽ പദ്ധതിയൊരുക്കുമെന്ന് കളക്ടർ എസ്. ഷാനവാസ്. ഒരു മാസത്തിനുള്ളിൽ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും കളക്ടർ വ്യക്തമാക്കി.

പ്രദേശത്തെ ജനപ്രതിനിധികൾ, കേബിൾ ടി.വി ഓപറേറ്റർമാർ, ബി.എസ്.എൻ.എൽ, കെ.എസ്.ഇ.ബി പ്രതിനിധികൾ, ഡി.എഫ്.ഒ, ടി.ഡി.ഒ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് കളക്ടർ ഇക്കാര്യം വ്യക്തമാക്കിയത്. ഒളകരയിൽ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർ വഴി നെറ്റ്‌വർക്ക് സംവിധാനമെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഒളകര ആദിവാസി കോളനിയിലെ അങ്കണവാടി കേന്ദ്രീകരിച്ച് നെറ്റ്‌വർക്ക് സൗകര്യം ഉപയോഗപ്പെടുത്തും. ഒപ്ടിക്കൽ ഫൈബർ കേബിൾ സംവിധാനത്തിലൂടെ നെറ്റ്‌വർക്ക് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ജില്ലാ പഞ്ചായത്തിന്റെയോ ട്രൈബൽ ഡെവലപ്‌മെന്റ് വകുപ്പിന്റെയോ സഹായം തേടാനും പാണഞ്ചേരി പഞ്ചായത്ത് അധികൃതരോട് കളക്ടർ നിർദേശിച്ചു. വൈഫൈ സംവിധാനം ഉപയോഗപ്പെടുത്താനുള്ള സാദ്ധ്യതയും ഇവിടെ പരിഗണിക്കും. ജില്ലാ വികസന കമ്മിഷണർ അരുൺ കെ. വിജയൻ, സമഗ്ര ശിക്ഷാ കേരള കോർഡിനേറ്റർ ബിന്ദു പരമേശ്വരൻ, എ.ടി.സി ടെലികോം സർക്കിൾ ഡിപ്ലോയ്‌മെന്റ് ലീഡ് രാഹുൽ ദാസ്, ടി.ഡി.ഒ സന്തോഷ് കുമാർ, രാജേഷ് മാണി എന്നിവർ പങ്കെടുത്തു.

ഇ​ന്റ​ർ​നെ​റ്റ് ​ക​ണ​ക്ടി​വി​റ്റി​യു​മാ​യി​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത്‌

തൃ​ശൂ​ർ​:​ ​ഇ​ന്റ​ർ​നെ​റ്റ് ​ക​ണ​ക്ടി​വി​റ്റി​ ​അ​പ്രാ​പ്യ​മാ​യ​ത് ​മൂ​ലം​ ​ഓ​ൺ​ലൈ​ൻ​ ​പ​ഠ​ന​ക്ലാ​സു​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​ക്ലേ​ശി​ക്കു​ന്ന​ ​വി​ദൂ​ര​ ​ആ​ദി​വാ​സി​ ​മേ​ഖ​ല​ക​ളി​ൽ​ ​ഇ​ന്റ​ർ​നെ​റ്റ് ​ക​ണ​ക്ടി​വി​റ്റി​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​തൃ​ശൂ​ർ​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​മു​ൻ​കൈ​യെ​ടു​ക്കു​ന്നു.
പാ​ണ​ഞ്ചേ​രി​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​ഒ​ള​ക​ര,​ ​പാ​ത്ര​ക്ക​ണ്ടം,​ ​വ​ര​ന്ത​ര​പ്പി​ള്ളി​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​കു​ണ്ടാ​യി​ ​ച​ക്കി​പ്പ​റ​മ്പ്,​ ​അ​തി​ര​പ്പി​ള്ളി​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​പെ​രി​ങ്ങ​ൽ​ക്കു​ത്ത്,​ ​മു​ക്കും​പു​ഴ,​ ​ആ​ന​ക്ക​യം,​ ​വാ​ച്ച്മ​രം,​ ​ത​വ​ള​ക്കു​ഴി​പ്പാ​റ​ ​മു​ത​ലാ​യ​ ​എ​ല്ലാ​ ​ആ​ദി​വാ​സി​ ​ഊ​രു​ക​ളി​ലും​ ​ഒ​പ്ടി​ക്ക​ൽ​ ​ഫൈ​ബ​ർ​ ​കേ​ബി​ൾ​ ​ശൃം​ഖ​ല​ ​വ​ഴി​ ​ഇ​ന്റ​ർ​നെ​റ്റ് ​ല​ഭ്യ​ത​ ​ഉ​റ​പ്പാ​ക്കു​മെ​ന്ന് ​ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​പി.​കെ​ ​ഡേ​വി​സ് ​മാ​സ്റ്റ​ർ​ ​അ​റി​യി​ച്ചു.
പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​മാ​യ​ ​ബി.​എ​സ്.​എ​ൻ.​എ​ൽ,​ ​മ​റ്റ് ​സ്വ​കാ​ര്യ​ ​ഇ​ന്റ​ർ​നെ​റ്റ് ​സേ​വ​ന​ദാ​താ​ക്ക​ൾ​ ​എ​ന്നി​വ​രു​മാ​യി​ ​സ​ഹ​ക​രി​ച്ചാ​കും​ ​ക​ണ​ക്ടി​വി​റ്റി​ ​ഉ​റ​പ്പ് ​വ​രു​ത്തു​ക.​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ഷീ​ന​ ​പ​റ​യ​ങ്ങാ​ട്ടി​ൽ,​ ​സ്ഥി​രം​ ​സ​മി​തി​ ​അ​ദ്ധ്യ​ക്ഷ​രാ​യ​ ​പി.​എം.​ ​അ​ഹ​മ്മ​ദ്,​ ​എ.​വി.​ ​വ​ല്ല​ഭ​ൻ,​ ​കെ.​എ​സ് ​ജ​യ,​ ​ല​ത​ ​ച​ന്ദ്ര​ൻ,​ ​സെ​ക്ര​ട്ട​റി​ ​കെ.​ജി​ ​തി​ല​ക​ൻ​ ​എ​ന്നി​വ​ർ​ ​സം​ബ​ന്ധി​ച്ചു.

Advertisement
Advertisement