ലോക്ക് ഡൗൺ തദ്ദേശ സ്ഥാപന പട്ടിക ഇന്ന്

Wednesday 16 June 2021 12:31 AM IST

തിരുവനന്തപുരം: തദ്ദേശസ്ഥാപന പരിധിയിലെ പ്രതിദിന കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലാണ് നാളെ മുതൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കുക. ഓരോ തദ്ദേശ സ്ഥാപനവും ഏത് നിയന്ത്രണ വിഭാഗത്തിൽ ഉൾപ്പെടുന്നുമെന്ന പട്ടിക ഇന്ന് ജില്ലാതലത്തിൽ പ്രസിദ്ധീകരിക്കും. ജില്ലാമെഡിക്കൽ ഒാഫീസറുടെ നേതൃത്വത്തിലുള്ള സമിതി നൽകുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ അവർകൂടി ഉൾപ്പെട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സമിതിയാണ് പട്ടിക തയ്യാറാക്കുന്നത്. പുതിയ നിയന്ത്രണരീതി നാളെ നിലവിൽ വരും.