18 താലിബാൻ ഭീകരരെ വധിച്ചതായി അഫ്ഗാൻ സൈന്യം

Wednesday 16 June 2021 1:32 AM IST

കാബൂൾ: അഫ്‌‌‌‌‌‌‌ഗാൻ സേന നടത്തിയ ആക്രമണത്തിൽ 18 താലിബാൻ ഭീകരർ കൊല്ലപ്പെടുകയും 9 പേർക്ക് പരുക്കേറ്റെന്നും സൈന്യം സ്ഥിരീകരിച്ചു. ഹെൽമന്ദ് പ്രവിശ്യയിലെ താലിബാൻ ഒളിത്താവളങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയത്. നഹർ-ഇ-സറാജ്, നാദ് അലി ജില്ലകളിലെ താലിബാന്റെ ഒളിത്താവളങ്ങൾ കേന്ദ്രീകരിച്ച് ഇന്നലെ പുലർച്ചെ സൈന്യം നടത്തിയ റെയ്ഡിൽ നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു. ഇതിനെ തുടർന്ന് സായുധരായി പ്രത്യാക്രമണം നടത്തിയ ഭീകരരെയാണ് സൈന്യം നേരിട്ടത്. ഇതിനൊപ്പം ജനവാസമേഖലകളിൽ വിതറുന്ന മൈനുകളും വാഹനം തകർക്കാൻ ഉപയോഗിക്കുന്ന മൈനുകളും കണ്ടെത്തി.

Advertisement
Advertisement