1,567 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Wednesday 16 June 2021 1:45 AM IST

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 1,567 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,451 പേർ രോഗമുക്തരായി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 1,463 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ ഏഴുപേർ ആരോഗ്യപ്രവർത്തകരാണ്. 13.9 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 12,491 പേരാണ് രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലുള്ളത്. പുതുതായി 2,318 പേരെക്കൂടി നിരീക്ഷണത്തിലാക്കി. 4,984 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. 50,778 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.

Advertisement
Advertisement