അനധികൃത താമസക്കാർ രേഖ സാധുതയാക്കണം : കുവൈറ്റ്
Wednesday 16 June 2021 2:34 AM IST
കുവൈറ്റ് സിറ്റി : അനധികൃത താമസക്കാർ ജൂൺ 25നകം താമസാനുമതി രേഖ സാധുതയുള്ളതാക്കണമെന്ന് കുവൈറ്റ് ആഭ്യന്തരമന്ത്രി ഷെയ്ഖ് താമിർ അൽ അലി അൽ സബാഹ് ഉത്തരവിട്ടു.
ഇത് പാലിക്കാത്തവർ നിയമ നടപടിക്ക് വിധേയരാകേണ്ടിവരും. പിഴ ഈടാക്കുന്നതിന് പുറമേ കുവൈറ്റിൽ തിരിച്ചുവരാനാകാത്ത വിധം കരിമ്പട്ടികയിൽ ഉൾപ്പെടുത്തി നാടുകടത്തുമെന്നും അദ്ദേഹം പറഞ്ഞു.