ദ വൺ ലഹരിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ഹ്രസ്വചിത്രം

Wednesday 16 June 2021 11:28 AM IST

ലഹരിക്കെതിരെ കേരള സർക്കാർ ആരോഗ്യ വകുപ്പ് തൃശൂർ ജില്ല അവതരിപ്പിച്ച ഹ്രസ്വചിത്രം 'ദ വൺ' തൃശൂർ ജില്ലാ കലക്ടർ എസ്.ഷാനവാസ് റിലീസ് ചെയ്തു. ചിത്രകാരനും ക്യാമറാമാനുമായ ഗജേന്ദ്രൻ വാവ സംവിധാനം ചെയ്ത ചിത്രം ആയിരക്കണക്കിന് പ്രേക്ഷകരെ ആകർഷിച്ച് മുന്നേറുകയാണ്. മദ്യത്തിലും മയക്കുമരുന്നിലും പുകവലിയിലും തളയ്ക്കപ്പെട്ട പുതുതലമുറയുടെ ദുരന്തം വരച്ചുകാണിക്കുന്നതാണ് ചിത്രം. മദ്യത്തിലും മയക്കുമരുന്നിലും സ്വർഗ്ഗം കണ്ടെത്തിയ നായകൻ പിതാവിൽ നിന്നാണ് ഈ ദുഃശീലങ്ങളെല്ലാം കണ്ടു പഠിച്ചത്. അമ്മ ഗുണദോഷിക്കാൻ ശ്രമിച്ചപ്പോൾ പിതാവിനെ കുറ്റപ്പെടുത്താനാണവൻ ശ്രമിച്ചത്. ഒടുവിൽ അവൻ ആത്മാർത്ഥമായി സ്‌നേഹിച്ച കാമുകിയെ നഷ്ടമായി. അരോഗ്യം പോലും നഷ്ടപ്പെട്ട് ഒടുവിൽ കുടുംബത്തിന് അയാൾ ഒരു ബാധ്യതയായി മാറി. ദ വൺ നല്ലൊരു സന്ദേശ ചിത്രമെന്ന പേര് സമ്പാദിച്ചു കഴിഞ്ഞു. കഥ, തിരക്കഥ: കവിത വിശ്വനാഥ്, ക്യാമറ: സാദൻ ടോപ്പ്, എഡിറ്റിംഗ്: വാവാസ് ഡിജിറ്റൽ, കല: ബിജു കെ.ആർ, അസോസിയേറ്റ് ഡയറക്ടർ: ശ്രാവൺ ബിജു, പി.ആർ.ഒ: അയ്മനം സാജൻ. സുദർശനൻ കുടപ്പനമൂട്, സനൽ നെയ്യാറ്റിൻകര, ശ്രീജിത്ത്, രാഹുൽ വെള്ളായണി, അജിത്ത്, ശരത്, വിക്കി, ദേവ, കീർത്തി കൃഷ്ണ, റോബിൻ, പ്രിയങ്ക, താര ലൈജീൻ, ഉഷ, അംഗിത് എന്നിവർ അഭിനയിച്ചിരിക്കുന്നു.

Advertisement
Advertisement