അറ്റ്‌ലിയുടെ ഷാരൂഖ്‌ഖാൻ ചിത്രത്തിന് എ.ആർ. റഹ്‌മാന്റെ സംഗീതം

Thursday 17 June 2021 4:21 AM IST

ബോളിവുഡിന്റെ 'കിംഗ്‌ഖാൻ" ഷാരൂഖിനെ നായകനാക്കി അറ്റ്‌ലി ഒരുക്കുന്ന ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കാൻ എ.ആർ. റഹ്‌മാൻ. രാജാറാണി, തെരി, ബിഗിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴകത്ത് തരംഗം തീർത്ത സംവിധായകൻ അറ്റ്‌ലി ബോളിവുഡ് അരങ്ങേറുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും.

വർഷങ്ങളായി വളരെ സെലക്ടീവായ എ.ആർ. റഹ്‌മാൻ അറ്റ്‌ലിയുമായുള്ള ഹൃദയബന്ധം കാരണമാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കാൻ സമ്മതിച്ചത്. ഏറെക്കാലങ്ങൾക്ക് ശേഷമാണ് റഹ്‌മാൻ ഒരു ബോളിവുഡ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

ജി.കെ. വിഷ്‌ണുവാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. റൂബനാണ് എഡിറ്റർ. അറ്റ്‌ലിയുടെ തൊട്ട് മുൻ ചിത്രമായ ബിഗിലിന് സംഗീത സംവിധാനം നിർവഹിച്ചത് എ.ആർ. റഹ്‌മാനും, ഛായാഗ്രഹണം നിർവഹിച്ചത് ജി.കെ. വിഷ്‌ണുവും ചിത്രസംയോജനം നിർവഹിച്ചത് റൂബനുമായിരുന്നു.

Advertisement
Advertisement