ലോക്ക് ഡൗൺ ഇളവ്: യാത്രകൾക്ക് മാർഗനിർദ്ദേശം

Thursday 17 June 2021 12:52 AM IST

തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവ് വരുത്തിയ സാഹചര്യത്തിൽ യാത്രാ നിയന്ത്രണങ്ങളിൽ വ്യക്തത വരുത്തി പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മാർഗനിർദ്ദേശം പുറത്തിറക്കി. അൺലോക്ക്, ഭാഗിക ലോക്ക് ഡൗൺ നിലവിലുളള സ്ഥലങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. എന്നാൽ പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം. ഈ രണ്ട് വിഭാഗത്തിൽപ്പെട്ട സ്ഥലങ്ങളിൽ നിന്ന് സമ്പൂർണ ലോക്ക്ഡൗണുള്ള സ്ഥലങ്ങളിലേക്കും തിരിച്ചും മെഡിക്കൽ ആവശ്യങ്ങൾ, വിവാഹച്ചടങ്ങുകൾ, മരണാനന്തരച്ചടങ്ങുകൾ, നിർമ്മാണ പ്രവർത്തനങ്ങൾ, വ്യാവസായിക ആവശ്യങ്ങൾ മുതലായവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവർക്ക് പൊലീസ് പാസ് ആവശ്യം. ട്രിപ്പിൾ ലോക്ക്ഡൗണുള്ള സ്ഥലങ്ങളിൽ നിന്ന് അകത്തേക്കും പുറത്തേക്കും പരീക്ഷകൾക്കും മെഡിക്കൽ ആവശ്യങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും മാത്രമേ യാത്ര അനുവദിക്കൂ. യാത്രചെയ്യുന്നവർ തിരിച്ചറിയൽ കാർഡ്, ഹാൾടിക്കറ്റ്, മെഡിക്കൽ രേഖകൾ എന്നിവയിൽ അനുയോജ്യമായവ കരുതണം. ബെവ്കോ ഒൗട്ട്‌ലെറ്റുകളിലും ബാറുകളിലും മദ്യം വാങ്ങാനെത്തുന്നവർ മാസ്ക് ധരിക്കണം, സാനിറ്റൈസർ കരുതണം. ഇത് നിരീക്ഷിക്കാൻ പ്രത്യേക പൊലീസ് സംവിധാനം.

 പൊലീസ് പാസിന്

ആവശ്യമായ രേഖകൾ സഹിതം വെള്ള പേപ്പറിൽ അപേക്ഷ തയ്യാറാക്കി നൽകിയാൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ നിന്ന് പാസ് ലഭിക്കും. അപേക്ഷയിൽ എത്തിച്ചേരേണ്ട സ്ഥലത്തെ തദ്ദേശ സ്ഥാപനത്തിന്റെ പേരും വാർഡ് നമ്പരും ഉൾപ്പെടെയുളള വിലാസം, യാത്രയുടെ ആവശ്യം, യാത്ര ചെയ്യുന്നവരുടെ പേര്- വിലാസം, മൊബൈൽ നമ്പർ, വാഹനത്തിന്റെ നമ്പർ എന്നിവ ഉൾപ്പെടുത്തണം.

 ആ​വ​ശ്യാ​നു​സ​ര​ണം​ ​ബ​സ്,​ ​ബോ​ട്ട് സ​ർ​വീ​സു​ക​ൾ​:​ ​മ​ന്ത്രി​ ​ആ​ന്റ​ണി​ ​രാ​ജു

​കൊ​വി​ഡ് ​നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​ ​ഇ​ള​വ​നു​വ​ദി​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​യാ​ത്ര​ക്കാ​രു​ടെ​ ​ആ​വ​ശ്യാ​നു​സ​ര​ണം​ ​ഇ​ന്നു​ ​മു​ത​ൽ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​പ​രി​മി​ത​മാ​യും​ ​ജ​ല​ ​ഗ​താ​ഗ​ത​ ​വ​കു​പ്പി​ന്റെ​ ​ബോ​ട്ടു​ക​ൾ​ 50​ ​ശ​ത​മാ​ന​വും​ ​സ​ർ​വീ​സു​ക​ൾ​ ​ന​ട​ത്തു​മെ​ന്ന് ​മ​ന്ത്രി​ ​ആ​ന്റ​ണി​ ​രാ​ജു​ ​അ​റി​യി​ച്ചു.​ ​രാ​വി​ലെ​ ​ഏ​ഴ് ​മു​ത​ൽ​ ​രാ​ത്രി​ ​ഏ​ഴ് ​വ​രെ​യാ​ണ് ​ബോ​ട്ട് ​സ​ർ​വീ​സ്.
കൊ​വി​ഡ് ​പ്രോ​ട്ടോ​ക്കോ​ൾ​ ​പാ​ലി​ച്ച് ​യാ​ത്ര​ക്കാ​ർ​ ​കൂ​ടു​ത​ലു​ള്ള​ ​സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​ണ് ​സ​ർ​വീ​സു​ക​ൾ.​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​സി,​ ​ഡി​ ​കാ​റ്റ​ഗ​റി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​ ​(​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക് 20​%​ ​കൂ​ടി​യ​)​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​സ്റ്റോ​പ്പ് ​അ​നു​വ​ദി​ക്കി​ല്ല.​ ​ഓ​ർ​ഡി​ന​റി​ ​ബ​സു​ക​ളി​ൽ​ 12​ ​മ​ണി​ക്കൂ​ർ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​യാ​ത്രാ​ക്കാ​രു​ടെ​ ​ആ​വ​ശ്യാ​നു​സ​ര​ണ​മാ​കും​ ​സ​ർ​വീ​സ് ​ന​ട​ത്തു​ക.​ ​യാ​ത്രാ​ക്കാ​ർ​ ​കൂ​ടു​ത​ലു​ള്ള​ ​തി​ങ്ക​ൾ,​ ​വെ​ള്ളി​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​കൂ​ടു​ത​ൽ​ ​സ​ർ​വീ​സു​ക​ൾ​ ​ന​ട​ത്തും.
സ​മ്പൂ​ർ​ണ​ ​ലോ​ക്ഡൗ​ൺ​ ​പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ ​ശ​നി,​ ​ഞാ​യ​ർ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​അ​വ​ശ്യ​ ​സ​ർ​വീ​സു​ക​ളേ​ ​ഉ​ണ്ടാ​കൂ.​ ​ഞാ​റാ​ഴ്ച​ ​ഉ​ച്ച​യ്ക്ക് ​ശേ​ഷം​ ​ദീ​ർ​ഘ​ദൂ​ര​ ​സ​ർ​വീ​സു​ക​ൾ​ ​പു​നഃ​രാ​രം​ഭി​ക്കും.