നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
Wednesday 16 June 2021 11:44 PM IST
നെയ്യാറ്റിൻകര: നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതിനെതിരെ ഒറ്റശേഖരമംഗലം, പൂഴനാട് ഭാഗങ്ങളിൽ ആര്യൻകോട് പൊലീസ് റെയ്ഡ് നടത്തി. ജില്ലാ നർക്കോട്ടിക് വിഭാഗത്തിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആര്യങ്കോട് പൊലീസുമായി ചേർന്നായിരുന്നു റെയ്ഡ്. പൂഴനാട് ഭാഗത്ത് രണ്ട് കടകളിൽ നിന്നും നിരോധിത ഉത്പ്പനങ്ങൾ പിടിച്ചെടുത്തു. സയ്ദ്, ശിശുപാലൻ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ആര്യങ്കോട് സബ് ഇൻസ്പക്ടർ ഷിബു പറഞ്ഞു.