1008 പച്ചക്കറി കിറ്റുകൾ വിതരണം നടത്തി
Thursday 17 June 2021 1:38 AM IST
കൊടുങ്ങല്ലൂർ: കൊവിഡ് മഹാമാരിയിലും കടലേറ്റത്തിലും ദുരിതമനുഭവിക്കുന്ന കയ്പമംഗലം നിയോജക മണ്ഡലത്തിെലെ 1,008 കുടുംബങ്ങൾക്ക് കൊടുങ്ങലൂർ ആചാര സംരക്ഷണ സമിതി പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്ര ഉപദേശക സമിതി മുൻ പ്രസിഡന്റ് ഇ.കെ രവി അദ്ധ്യക്ഷനായി. സുധർമ്മൻ അടികൾ ഉദ്ഘാനം ചെയ്തു. പോണത്ത് ബാബു, ടിനോയ് കണ്ണൻ, സുനിഷ് വൈശാഖ്, കിരൺ, ദിപേഷ്, വിപിൻ എന്നിവർ സംസാരിച്ചു.