1,678 പേർക്ക് കൂടി കൊവിഡ്
Thursday 17 June 2021 3:15 AM IST
തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 1,678 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,580 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ രണ്ടുപേർ ആരോഗ്യ പ്രവർത്തകരാണ്. 12.3 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,634 പേർ ഇന്നലെ രോഗമുക്തി നേടി. 12,501 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. പുതുതായി 3,035 പേർ കൂടി നിരീക്ഷണത്തിലായപ്പോൾ 4,277 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.