കൊവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാൻ ശ്രമം; ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ
Thursday 17 June 2021 7:41 AM IST
കൊല്ലം: കൊവിഡ് രോഗിയുടെ ബന്ധുവായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. ചവറ നടുവത്തുചേരി തെക്കുംഭാഗം സജിക്കുട്ടനാണ് അറസ്റ്റിലായത്. ജൂൺ മൂന്നിന് രാത്രിയായിരുന്നു സംഭവം. മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച പരാതിയെ തുടർന്നാണ് അറസ്റ്റ്.
കൊവിഡ് രോഗി വീട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഗുരുതരാവസ്ഥയിലായതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലാണ് കൂടെയുണ്ടായിരുന്ന യുവതിയ്ക്ക് നേരെ പീഡന ശ്രമം ഉണ്ടായത്. പ്രതി രോഗിയെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഗ്ലൗസ് എടുക്കാന്‍ ആശുപത്രിക്ക് അകത്തേക്ക് പോയ ഇയാൾ തിരികെ വന്ന് യുവതിയെ കടന്ന് പിടിക്കുകയായിരുന്നുവെന്നാണ് പരാതി. പ്രതിയെ റിമാന്റ് ചെയ്തു.