ദൃശ്യം - 2 തമിഴ് റീമേക്കിൽ ഗൗതമിക്ക് പകരം മീന

Friday 18 June 2021 4:10 AM IST

ദൃശ്യം - 2ന്റെ തമിഴ് റീമേക്കായ പാപനാശം - 2ൽ ഗൗതമിക്ക് പകരം മീന നായികയാകും. ജിത്തു ജോസഫ് തന്നെയാണ് പാപനാശം 2 സംവിധാനം ചെയ്യുന്നത്. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിൽ ഗൗതമിയായിരുന്നു കമലിന്റെ നായികയായത്. അന്ന് അവർ ഒരുമിച്ച് ജീവിക്കുകയായിരുന്നു. വേർപിരിഞ്ഞ ശേഷം പരസ്‌പരം കാണാൻ പോലും ഇരുവർക്കും താത്‌പര്യമില്ല. ഗൗതമിക്ക് പകരം ദൃശ്യത്തിലും ദൃശ്യം - 2ലും ചിത്രത്തിന്റെ തെലുങ്ക് പതിപ്പുകളിലുമഭിനയിച്ച മീനയെ നായികയാക്കാമെന്ന നിർദ്ദേശം വച്ചത് കമൽഹാസൻ തന്നെയാണ്.

അവ്വൈഷൺമുഖിയാണ് മീന കമലഹാസന്റെ നായികയായി അഭിനയിച്ച ഒരേയൊരു ചിത്രം.