മൂന്നാം ദിവസത്തെ തിരച്ചിലും വിഫലം: ഇടുക്കി ജലാശയത്തിൽ ഒഴുക്കിൽപ്പെട്ടവരെ കണ്ടെത്താനായില്ല

Friday 18 June 2021 12:00 AM IST
ഇടുക്കി ജലാശയത്തില്‍ തിരച്ചിലിനായി പുറപ്പെടുന്ന നാട്ടുകാര്‍.

കട്ടപ്പന: മീൻ പിടിക്കാൻ വല വീശുന്നതിനിടെ ജലാശയത്തിൽ ഒഴുക്കിൽപ്പെട്ടവരെ കണ്ടെത്താൻ മൂന്നാം ദിവസം നടത്തിയ തിരച്ചിലും വിഫലം. ഉപ്പുതറ മാട്ടുത്താവളം കുമ്മിണിയിൽ ജോയ്‌സ്(31), ഇല്ലിക്കൽപറമ്പിൽ മനു(31) എന്നിവരെയാണ് ചൊവ്വാഴ്ച വൈകിട്ട് കെട്ടുചിറക്കു സമീപം ഒഴുക്കൻപാറയിൽ കാണാതായത്. ഇന്നലെ സ്‌കൂബ ടീമിനൊപ്പം മുങ്ങൽ വിദഗ്ദ്ധരായ നാട്ടുകാരും ചേർന്ന് രാവിലെ 6 മുതൽ ഇടുക്കി ജലാശയത്തിൽ തിരച്ചിൽ ആരംഭിച്ചു. കെട്ടുചിറ, ഭീമൻചുവട്, സീതക്കയം, ആനപ്പള്ളം, കൊച്ചിടുക്കി എന്നിവിടങ്ങളിലും നാല് കിലോമീറ്റർ ചുറ്റളവിലും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കനത്ത മഴ തുടരുന്നതിനാൽ ഇടുക്കി ജലാശയത്തിൽ ജലനിരപ്പുയരുന്നതും പ്രതികൂല കാലാവസ്ഥയും തിരച്ചിലിന് തിരിച്ചടിയായി. വില്ലേജ് ഓഫീസർ എം. പ്രിജിമോൻ, ഉപ്പുതറ സി.ഐ. ആർ മധു, പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ജയിംസ് എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement