'കർഷകർക്ക് പൂർണ അവകാശം നൽകണം'

Friday 18 June 2021 3:17 AM IST

കട്ടപ്പന: സ്വന്തം ഭൂമിയിൽ നട്ടുവളർത്തുന്ന മരങ്ങൾ മുറിച്ച് വിൽക്കാനുള്ള അവകാശം കർഷകർക്ക് നൽകണമെന്ന് കർഷക യൂണിയൻ(എം) ജില്ലാ കമ്മിറ്റി. ചില ഉദ്യോഗസ്ഥരാണ് കർഷകരെ വനം കൊള്ളക്കാരും കൈയേറ്റക്കാരുമായി ചിത്രീകരിക്കുന്നത്. അപ്രസക്തമായ നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്ത് വന നിയമം പുനക്രമീകരിക്കണം. മരങ്ങൾ വിൽക്കാൻ അനുവദിക്കാത്ത പക്ഷം കർഷകർക്ക് ന്യായമായ വില നൽകി ഏറ്റെടുക്കാൻ നടപടി ഉണ്ടാകണമെന്നും പ്രസിഡന്റ് ബിജു ഐക്കര ആവശ്യപ്പെട്ടു.

Advertisement
Advertisement