കൂടുതൽ മെച്ചപ്പെട്ട വ്യക്തിയായി സ്വയം മാറുന്നതിൽ ലജ്ജയില്ല !
Saturday 19 June 2021 4:56 AM IST
തന്റെ നിലപാടുകൾ ഉറക്കെ വിളിച്ചു പറയാൻ മടിയില്ലാത്ത നടിയാണ് പാർവതി തിരുവോത്ത്. എന്നാൽ അതിനെതിരെ നിരവധി തവണ സൈബർ അറ്റാക്കിനും നടി ഇരയായിട്ടുണ്ട്. ഇപ്പോളിതാ ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന റാപ്പർ വേടന്റെ ക്ഷമാപണ പോസ്റ്റിന് ലൈക്ക് ചെയ്തതിനു തുടർന്ന് നടിക്കുനേരെ വരുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് പാർവതി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. ആദ്യമായല്ല തനിക്കെതിരെ ഇത്തരമൊരു ആക്രമണം നേരിടുന്നതെന്നും ഇത് അവസാനത്തേത് ആയിരിക്കില്ലെന്ന് അറിയാമെന്നും പാർവതി പറയുന്നു. തന്റെ നിലപാടുകളോട് കടുത്ത വിദ്വേഷമുള്ളവരാണ് ഇതിനു പിന്നിലെന്നും കൂടുതൽ മെച്ചപ്പെട്ട വ്യക്തിയായി സ്വയം മാറുന്നതിൽ ലജ്ജയില്ലെന്നും പാർവതി കൂട്ടിച്ചേർത്തു. ഇൻസ്റ്റാഗ്രാം വിഡിയോയിലൂടെയാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്.