ലോക്ക്ഡൗണിൽ ജോലിയില്ലാതായി,​ പേയിംഗ് ഗസ്റ്റായി താമസിച്ച വീട്ടിൽ നിന്ന് മൂന്നരലക്ഷം കവർന്ന സീരിയൽ നടിമാർ അറസ്റ്റിൽ

Friday 18 June 2021 10:14 PM IST

മുംബയ് : പേയിംഗ് ഗസ്റ്റായി താമസിച്ച വീട്ടിൽ നിന്ന് ലക്ഷങ്ങൾ മോഷ്ടിച്ച സീരിയൽ നടിമാർ അറസ്റ്റിലായി. ഹിന്ദിയിലെ ക്രൈം സീരിയലുകളിലെ താരങ്ങളായ സുരഭി സുരേന്ദ്ര ലാൽ ശ്രീവാസ്തവയും മോസിനാ മുക്താർ ഷെയ്ക്കുമാണ് പിടിയിലായത്. പേയിംഗ് ഗസ്റ്റായി താമസിച്ച വീട്ടിൽ നിന്ന് 3.28 ലക്ഷം രൂപയാണ് ഇരുവരും മോഷ്ടിച്ചത്.

ജോലി ലഭിക്കാത്തതിനെ തുടർന്ന് ഇരുവരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൂട്ടുകാരിയുടെ വീട്ടിൽ പേയിംഗ് ഗസ്റ്റായി താമസിക്കുന്നതിനിടെയാണ് ഇവർ മോഷണം നടത്തിയത്. കൂടെ താമസിക്കുന്ന മറ്റൊരു പേയിംഗ് ഗസ്റ്റിന്റെ ലോക്കർ തുറന്ന് മൂന്ന് ലക്ഷത്തിലധികം രൂപ കവരുകയായിരുന്നു.

ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയ നടിമാരെ കോടതിയിൽ ഹാജരാക്കി. ഇവരിൽ നിന്നും 50,000 രൂപയും പൊലീസ് കണ്ടെത്തി. ജൂൺ 23 വരെ കസ്റ്റഡിയിൽ വിട്ടതായി പൊലീസ് അറിയിച്ചു.