പുതിയ കാലത്തെ വായനാവിചാരം

Saturday 19 June 2021 3:21 AM IST

തിരുവനന്തപുരം: ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവായ പി.എൻ. പണിക്കരുടെ ചരമദിനമായ ഇന്ന് വായനാ ദിനമായാണ് ആചരിക്കുന്നത്. വായനാദിനത്തിൽ കേരളകൗമുദിയുടെ മുതിർന്ന ഏജന്റുമാരുടെ കാഴ്ചപ്പാടുകൾ.

ലോ​ക്ക് ​ഡൗ​ണി​ൽ​ ​കു​റ​ഞ്ഞി​ല്ല,
പു​തി​യ​ ​വാ​യ​ന​ക്കാ​രി​ല്ല

തി​രു​വ​ന​ന്ത​പു​രം​:​ ​ലോ​ക്ക് ​ഡൗ​ണി​ൽ​ ​പ​ത്ര​ങ്ങ​ളു​ടെ​ ​എ​ണ്ണ​ത്തി​ൽ​ ​കു​റ​വു​ണ്ടാ​യി​ല്ലെ​ന്നും​ ​എ​ന്നാ​ൽ​ ​പു​തി​യ​ ​ത​ല​മു​റ​ ​പ​ത്ര​വാ​യ​ന​യി​ൽ​ ​നി​ന്ന് ​അ​ക​ന്നു​നി​ൽ​ക്കു​ന്നു​വെ​ന്നും​ 50​ ​വ​ർ​ഷ​മാ​യി​ ​കേ​ര​ള​കൗ​മു​ദി​ ​ഏ​ജ​ന്റാ​യ​ ​ക​രു​മം​ ​തോ​പ്പു​വി​ളാ​കം​ ​സ്വ​ദേ​ശി​ ​വി.​ ​ശ​ശി​കു​മാ​ർ​ ​പ​റ​യു​ന്നു.​ ​ക​രു​മം,​ ​പാ​പ്പ​നം​കോ​ട് ​പ്ര​ദേ​ശ​ത്ത് ​അ​ര​നൂ​റ്റാ​ണ്ടാ​യി​ ​പ​ത്ര​വി​ത​ര​ണം​ ​ന​ട​ത്തു​ക​യാ​ണ്.​
​പ​ഴ​യ​ ​വാ​യ​ന​ക്കാ​രാ​ണ് ​ഇ​പ്പോ​ഴു​മു​ള്ള​ത്.​ ​കേ​ര​ള​കൗ​മു​ദി​യു​ൾ​പ്പെ​ടെ​ ​മു​ൻ​നി​ര​ ​മ​ല​യാ​ള​പ​ത്ര​ങ്ങ​ളും​ ​ഇം​ഗ്ലീ​ഷ് ​പ​ത്ര​ങ്ങ​ളും​ ​പ്ര​ദേ​ശ​ത്ത് ​വി​ത​ര​ണം​ ​ചെ​യ്യു​ന്നു​ണ്ട്.​ ​എ​ന്നാ​ൽ​ ​പ​ത്ര​ങ്ങ​ൾ​ക്ക് ​എ​ല്ലാം​ ​പ​ഴ​യ​വാ​യ​ന​ക്കാ​ർ​ ​മാ​ത്ര​മാ​ണു​ള്ള​ത്.​ ​പു​തി​യ​ ​ഒ​രാ​ൾ​ ​പ​ത്രം​ ​വേ​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ട് ​വ​ർ​ഷ​ങ്ങ​ളാ​യി.​ ​മ​ക്ക​ൾ​ ​പ​ത്രം​ ​തു​റ​ന്നു​നോ​ക്കു​ന്നി​ല്ലെ​ന്ന് ​പ​രാ​തി​ ​പ​റ​യു​ന്ന​വ​രു​ണ്ട്.​ ​വാ​യ​ന​യു​മാ​യി​ ​പു​തി​യ​ ​ത​ല​മു​റ​ ​അ​ക​ലം​ ​പാ​ലി​ക്കു​ക​യാ​ണ്.​ ​അ​ത് ​പ​ത്ര​ങ്ങ​ളു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​മാ​ത്ര​മ​ല്ലെ​ന്ന് ​പ്ര​ദേ​ശ​ത്തെ​ ​ഗ്ര​ന്ഥ​ശാ​ല​ ​പ്ര​വ​ർ​ത്ത​ക​ൻ​ ​കൂ​ടി​യാ​യ​ ​ശ​ശി​കു​മാ​ർ​ ​പ​റ​യു​ന്നു.


വാ​യ​ന​ ​മ​റ​ക്കു​ന്ന
ത​ല​മു​റ​ ​വ​ള​രു​ന്നു

തി​രു​വ​ന​ന്ത​പു​രം​:​ ​വ​ള​ർ​ന്നു​വ​രു​ന്ന​ ​ത​ല​മു​റ​യ്ക്ക് ​വാ​യ​നാ​ശീ​ല​മി​ല്ലെ​ന്നും​ ​വീ​ടു​ക​ളി​ൽ​ ​പ​ഴ​യ​ ​ത​ല​മു​റ​യാ​ണ് ​പ​ത്ര​ങ്ങ​ൾ​ ​ഇ​പ്പോ​ഴും​ ​വാ​യി​ക്കു​ന്ന​തെ​ന്നും​ 51​ ​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി​ ​പ​ത്ര​ ​ഏ​ജ​ന്റാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​കൈ​ത​മു​ക്കി​ലെ​ ​എ​സ്.​ ​രാ​ധാ​കൃ​ഷ്ണ​പി​ള്ള​ ​പ​റ​യു​ന്നു.​ ​ക​ഴി​ഞ്ഞ​ 10​ ​വ​ർ​ഷ​ത്തി​നി​ടെ​ ​വാ​യ​ന​യെ​ ​സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ​ ​എ​ണ്ണ​ത്തി​ൽ​ ​ഘ​ട്ടം​ ​ഘ​ട്ട​മാ​യി​ ​വ​ലി​യ​ ​കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ​ ​പ​ഴ​യ​ ​ത​ല​മു​റ​യ്ക്ക് ​കൃ​ത്യ​സ​മ​യ​ത്ത് ​പ​ത്രം​ ​കി​ട്ടി​യി​ല്ലെ​ങ്കി​ൽ​ ​അ​സ്വ​സ്ഥ​ത​യാ​ണ്.​ ​മ​റു​വ​ശ​ത്ത് ​പു​തി​യ​ ​ത​ല​മു​റ​ ​വീ​ട്ടി​ൽ​ ​പ​ത്രം​ ​വ​ന്നോ​ ​എ​ന്നു​പോ​ലും​ ​നോ​ക്കാ​റി​ല്ല.​ ​കാ​ലം​ ​പി​ന്നി​ടു​ന്ന​തോ​ടെ​ ​വാ​യ​ന​യി​ലും​ ​കു​റ​വു​ണ്ടാ​കു​ന്നു.

മൊ​ബൈ​ൽ​ ​ഫോ​ണി​ൽ​ ​ത​ള​യ്ക്ക​പ്പെ​ട്ട​ ​യു​വ​ത്വം

വാ​ട്സ് ​ആ​പ്പും​ ​ഫേ​സ്ബു​ക്കും​ ​നോ​ക്കു​ന്ന​തി​നി​ട​യി​ൽ​ ​പു​തി​യ​ ​ത​ല​മു​റ​ ​പ​ത്ര​വാ​യ​ന​യോ​ട് ​താ​ത്പ​ര്യം​ ​കാ​ണി​ക്കു​ന്നി​ല്ലെ​ന്ന​ ​അ​ഭി​പ്രാ​യ​ക്കാ​ര​നാ​ണ് ​മു​തി​ർ​ന്ന​ ​പ​ത്ര​ ​ഏ​ജ​ന്റ് ​ഭു​വ​ന​ച​ന്ദ്ര​ൻ.​ 40​ ​വ​ർ​ഷ​മാ​യി​ ​പ​ത്ര​വി​ത​ര​ണ​ ​രം​ഗ​ത്തു​ണ്ട്.​ ​പ​ഴ​യ​ ​ത​ല​മു​റ​യി​ൽ​പ്പെ​ട്ട​വ​ർ​ ​ഒ​രു​ ​ദി​വ​സം​ ​പ​ത്രം​ ​കി​ട്ടാ​തെ​ ​വ​ന്നാ​ൽ​ ​ഇ​പ്പോ​ഴും​ ​പ​രാ​തി​ ​പ​റ​യും.​ ​അ​വ​ർ​ക്ക് ​ലോ​ക​ ​വി​വ​ര​ങ്ങ​ൾ​ ​അ​റി​യു​ന്ന​തി​നു​ള്ള​ ​ഏ​ക​ ​മാ​ർ​ഗം​ ​പ​ത്ര​ങ്ങ​ളാ​യി​രു​ന്നു.​ ​എ​ന്നാ​ലി​പ്പോ​ൾ​ ​പു​തി​യ​ ​ത​ല​മു​റ​യി​ലെ​ ​ഭൂ​രി​പ​ക്ഷ​വും​ ​പ​ത്രം​ ​തു​റ​ന്നു​നോ​ക്കാ​ൻ​ ​പോ​ലും​ ​ശ്ര​മി​ക്കു​ന്നി​ല്ല.​ ​അ​ത്ത​ര​ക്കാ​ർ​ ​ഒ​രു​ ​വി​ഷ​യ​വും​ ​ആ​ഴ​ത്തി​ൽ​ ​മ​ന​സി​ലാ​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് ​യാ​ഥാ​ർ​ത്ഥ്യം.​ ​എ​ന്നാ​ൽ​ ​ന​ന്നാ​യി​ ​പ​ത്രം​ ​വാ​യി​ക്കു​ന്ന​ ​ചെ​റി​യ​ ​ഒ​രു​ ​ശ​ത​മാ​നം​ ​പേ​ർ​ ​പു​തി​യ​ ​ത​ല​മു​റ​യി​ലു​ണ്ടെ​ന്ന​ത് ​വി​സ്‌​മ​രി​ക്കാ​നും​ ​ക​ഴി​യി​ല്ല.

ത​ല​മു​റ​ ​മാ​റ്റ​ത്തി​ൽ​ ​ഗൗ​ര​വം
ന​ഷ്ട​പ്പെ​ട്ട് ​പ​ത്ര​വാ​യന

ത​ല​മു​റ​ ​മാ​റ്റ​ത്തി​ൽ​പ്പെ​ട്ട് ​പ​ത്ര​വാ​യ​ന​ ​ഗൗ​ര​വം​ ​ന​ഷ്ട​പ്പെ​ട്ട​ ​അ​വ​സ്ഥ​യി​ലാ​യെ​ന്ന് ​പേ​ട്ട​ ​തേ​ങ്ങാ​പ്പു​ര​ ​ലെ​യി​ൻ​ ​ഏ​ജ​ന്റ് ​ആ​ർ.​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞു​ .​ 25​ ​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി​ ​ഈ​ ​രം​ഗ​ത്തു​ണ്ട്.​ ​പ​ത്ര​വി​ത​ര​ണ​ ​രം​ഗ​ത്തി​റ​ങ്ങി​യ​ ​കാ​ല​ത്ത് ​എ​ല്ലാ​ ​വീ​ടു​ക​ളി​ലും​ ​വാ​യ​ന​യെ​ ​ഗൗ​ര​വ​മാ​യി​ ​ക​ണ്ടി​രു​ന്ന​ ​ഒ​രു​ ​ത​ല​മു​റ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​എ​ന്നാ​ലി​പ്പോ​ൾ​ ​ഒ​ന്നി​നെ​ക്കു​റി​ച്ചും​ ​ഗൗ​ര​വ​ത്തോ​ടെ​ ​കാ​ണു​ന്ന​വ​ർ​ ​അ​ധി​ക​മി​ല്ല.​ ​രാ​വി​ലെ​ ​പ​ത്രം​ ​വ​ന്നാ​ൽ​ ​വാ​ർ​ത്ത​ക​ളു​ടെ​ ​ത​ല​ക്കെ​ട്ട് ​മാ​ത്രം​ ​നോ​ക്കി​ ​ഉ​പേ​ക്ഷി​ക്കു​ന്ന​താ​ണ് ​കാ​ണു​ന്ന​ത്.​ ​ചി​ല​ ​വീ​ടു​ക​ളി​ൽ​ ​കു​ട്ടി​ക​ൾ​ക്ക് ​ഇം​ഗ്ലീ​ഷ് ​പ​രി​ജ്ഞാ​നം​ ​ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​ൻ​ ​ഇം​ഗ്ലീ​ഷ് ​പ​ത്രം​ ​ര​ക്ഷി​താ​ക്ക​ൾ​ ​വ​രു​ത്താ​റു​ണ്ടെ​ങ്കി​ലും​ ​അ​തു​പോ​ലും​ ​വാ​യി​ക്കാ​റി​ല്ല.​ ​തി​ര​ക്കു​പി​ടി​ച്ച​ ​ജീ​വി​ത​ത്തി​ലെ​ ​സ​മ​യ​ക്കു​റ​വ് ​മ​റ്റൊ​രു​ ​കാ​ര​ണ​മാ​ണ്.​ ​പ​ല​വീ​ടു​ക​ളി​ലും​ ​പ​ത്രം​ ​വാ​യി​ച്ചി​രു​ന്ന​ ​വൃ​ദ്ധ​രാ​യ​ ​അ​ച്ഛ​ന​മ്മ​മാ​ർ​ ​മ​ര​ണ​പ്പെ​ട്ടാ​ൽ​ ​അ​വി​ടെ​ ​പ​ത്രം​ ​നി​റു​ത്തു​ന്ന​ത് ​പ​തി​വാ​ണ്.

Advertisement
Advertisement