കറുത്തിരുന്നാൽ എന്താണ് കുഴപ്പം

Monday 21 June 2021 3:34 PM IST

വണ്ണം വച്ചതിന്റെ പേരിൽ നേരിടേണ്ടി വന്ന ചോദ്യങ്ങൾ അതിഭീകരമായിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി പ്രിയാമണി. താരത്തിന്റെ പുതിയ വെബ് സീരീസ് ' ഫാമിലിമാൻ' രണ്ടാം ഭാഗം വതോടു കൂടിയാണ് താരത്തിന്റെ തുറന്നു പറച്ചിൽ ശ്രദ്ധേയമായത്.

'എന്റെ ശരീരഭാരം 65 കിലോ വരെ പോയിട്ടുണ്ട്. 'നിങ്ങൾ തടിച്ചിരിക്കുന്നു' എന്നാണ് അപ്പോൾ ആളുകൾ പറഞ്ഞത്. പിന്നീട് എന്താണ് ഇങ്ങനെ മെലിഞ്ഞുപോയത് എന്നായി ചോദ്യം. 'തടിച്ച നിങ്ങളെയായിരുന്നു ഞങ്ങൾക്കിഷ്‌ടം' എന്നൊക്കെ പറയും. മറ്റുള്ളവരെ ബോഡി ഷെയിം ചെയ്യുന്നതിന് പിറകിലെ വികാരം എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. മേക്കപ്പില്ലാത്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്‌താൽ ഇവർ പറയും, നിങ്ങൾ മേക്കപ്പ് ഇടുന്നതാണ് നല്ലത് അല്ലെങ്കിൽ ഒരു ആന്റിയേപ്പോലെ ഇരിക്കുമെന്ന്. അതുകൊണ്ടെന്നാണ് കുഴപ്പം. ഇന്നല്ലെങ്കിൽ നാളെ എല്ലാവരും പ്രായമാകും. എന്റെ തൊലിയുടെ നിറത്തെക്കുറിച്ചും ഇവർ അഭിപ്രായം പറയും. നിങ്ങൾ കറുത്തിരിക്കുന്നു. കറുത്തിരുന്നാൽ എന്താണ് കുഴപ്പം എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. കറുത്തിരിക്കുന്നതിൽ എനിക്ക് അഭിമാനം മാത്രമേയുള്ളൂ.' പ്രിയാമണി പറയുന്നു.