വായനാദിനത്തിൽ മഞ്ജുവിന്റെ പെയിന്റിംഗ് ..!

Sunday 20 June 2021 4:07 AM IST

മ​ല​യാ​ള​ത്തി​ന്റെ​ ​ലേ​ഡി​ ​സൂ​പ്പ​ർ​സ്റ്റാ​റാ​ണ് ​മ​ഞ്ജു​ ​വാ​ര്യ​ർ.​ ​അ​ഭി​നേ​ത്രി​ ,​ന​ർ​ത്ത​കി​ ,​ ​ഗാ​യി​ക​ ​എ​ന്നീ​ ​നി​ല​ക​ളി​ലെ​ല്ലാം​ ​തി​ള​ങ്ങി​യ​ ​മ​ഞ്ജു​ ​ഇ​പ്പോ​ൾ​ ​പെ​യി​ന്റിം​ഗും​ ​ത​നി​ക്ക് ​വ​ഴ​ങ്ങു​മെ​ന്ന് ​തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ്.​ ​ലോക്ക്ഡൗ​ണാ​യി​ ​താ​ൻ​ ​ആ​ക്‌​സി​ഡ​ന്റ​ൽ​ ​ആ​ർ​ട്ടി​സ്റ്റാ​യ​തി​ന്റെ​ ​സ​ന്തോ​ഷ​ത്തി​ലാ​ണ് ​മ​ഞ്ജു​ ​ഇ​പ്പോ​ൾ.​ ​വാ​യ​നാ​ദി​ന​ത്തി​ൽ​ ​ബു​ക്ക് ​ഷെ​ൽ​ഫി​ൽ​ ​അ​ട​ക്കി​ ​വ​ച്ചി​രി​ക്കു​ന്ന​ ​പു​സ്ത​ക​ങ്ങ​ളു​ടെ​ ​ചി​ത്ര​മാ​ണ് ​മ​ഞ്ജു​ ​വ​ര​ച്ചി​രി​ക്കു​ന്ന​ത്.​ ​വ​ര​ച്ച​ ​പെ​യി​റ്റിം​ഗി​ന്റെ​ ​അ​രി​കി​ൽ​ ​നി​ൽ​ക്കു​ന്ന​ ​മ​ഞ്ജു​വി​നെ​യും​ ​ചി​ത്ര​ത്തി​ൽ​ ​കാ​ണാം.​ ​ലോ​ക​വാ​യ​നാ​ദി​ന​ത്തി​ൽ​ ​ലൈ​ബ്ര​റി​യി​ൽ​ ​പോ​വാ​ൻ​ ​ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ​ ​എ​ന്തു​ ​ചെ​യ്യും.​ ​സാ​ര​മി​ല്ല,​ ​ഒന്ന് ഞാ​നെ​നി​ക്കാ​യി​ ​പെ​യി​ന്റ് ​ചെ​യ്യും​ ​എ​ന്നാ​ണ് ​താ​ൻ​ ​വ​ര​ച്ച​ ​ചി​ത്രം​ ​പ​ങ്കു​വ​ച്ചു​കൊ​ണ്ട് ​മ​ഞ്ജു​ ​കു​റി​ക്കു​ന്ന​ത്.​ ​ആ​ക്‌​സി​ഡ​ന്റ​ൽ​ ​ആ​ർ​ട്ടി​സ്റ്റ്,​ ​ലോ​ക്ക്ഡൗ​ൺ​ ​ഡ​യ​റീ​സ് ​എ​ന്നീ​ ​ഹാ​ഷ് ​ടാ​ഗു​ക​ളോ​ടെ​യാ​ണ് ​മ​ഞ്ജു​ ​ചി​ത്രം​ ​പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.​'​നി​ങ്ങ​ൾ​ക്ക് ​ചെ​യ്യാ​ന​റി​യാ​ത്ത​ ​എ​ന്തെ​ങ്കി​ലും​ ​ഉ​ണ്ടോ​ ​അ​ത്ഭു​ത​ക​ര​മാം​വി​ധം​ ​ക​ഴി​വു​ള്ള​ ​ലേ​ഡീ​?​"​ ​എ​ന്നാ​ണ് ​ചി​ത്രം​ ​ക​ണ്ട​ ​റി​മ​ ​ചോ​ദി​ക്കു​ന്ന​ത്.​ ​'​ച​ക്ക​ ​വീ​ണ് ​മു​യ​ൽ​ ​ച​ത്ത​താ​ണ്" ​എ​ന്നാ​ണ് ​റി​മ​യ്ക്ക് ​മ​ഞ്ജു​ ​ന​ൽ​കി​യ​ ​ര​സ​ക​ര​മാ​യ​ ​മ​റു​പ​ടി.