1,777 പേർക്ക് കൂടി കൊവിഡ്
Sunday 20 June 2021 6:28 AM IST
തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 1,777 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 1,624 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ എട്ടുപേർ ആരോഗ്യ പ്രവർത്തകരാണ്. 9.9 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിലെ ടി.പി.ആർ പത്തിന് താഴെയെത്തിയത് ആശ്വാസം നൽകുന്നതാണ്.
ഇന്നലെ 1,659 പേർ രോഗമുക്തി നേടി. ഇനി 12,766 പേരാണ് രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലുള്ളത്. പുതുതായി 3,020 പേരെക്കൂടി നിരീക്ഷണത്തിലാക്കി. 4,060 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.