കവിത പോസ്റ്റ് ചെയ്തു, ടെക്​ ബില്യണയർക്ക്​ നഷ്​ടം 18,365 കോടി

Sunday 20 June 2021 12:39 AM IST

ബീജിംഗ്: ആലിബാബ തലവനായ ജാക്ക്​ മാക്ക്​ പിന്നാലെ മറ്റൊരു ടെക്​ ബില്യണയർക്കെതിരെയും കടുത്ത നടപടി സ്വീകരിച്ച്​ ചൈന. മൈറ്റ്വൻ സ്ഥാപകൻ വാംഗ് സിംഗിനെയാണ്​ ചൈനീസ്​ സർക്കാർ ഭീഷണിപ്പെടുത്തിയിരിക്കുന്നത്​. വലിപ്പത്തിൽ ചൈനയിൽ മൂന്നാം സ്ഥാനത്തുള്ള ടെക്​ കോർപ്പറേഷനാണ്​ മൈറ്റ്വിൻ. അതിന്റെ തലവനായ വാംഗ് സിംഗ് ​ 1,100 വർഷം പഴക്കമുള്ള ഒരു ചൈനീസ്​ കവിത സോഷ്യൽ മീഡിയയിൽ പോസ്റ്റ്​ ചെയ്​തതോടെയാണ്​ പ്രശ്​നം ആരംഭിക്കുന്നത്​. ഒാൺലൈൻ ഭക്ഷ്യ വിതരണ ശൃംഘല നടത്തുന്ന ശതകോടീശ്വരന്റെ പോസ്റ്റ്​ സർക്കാരിനെ വിമർശിക്കുന്ന തരത്തിലുള്ളതാണെന്ന്​ ചിലർ വ്യാഖ്യാനിച്ചതോടെ രണ്ട് ദിവസത്തിനുള്ളിൽ മൈറ്റ്വിന്റെ വിപണി മൂല്യത്തിൽ 26 ബില്യൺ ഡോളർ ഇടിവ്​ നേരിട്ടു. വാംഗ്​ സിംഗിനും തന്റെ സമ്പാദ്യത്തിൽ നിന്നും​ 2.5 ബില്യൺ ഡോളർ (18,365 കോടിയിലധികം) നഷ്​ടമായി. കവിത പോസ്റ്റ്​ ചെയ്​തതിന്​ ശേഷം ചൈനീസ്​ സർക്കാർ സിംഗിനെ വിളിപ്പിച്ചു. അദ്ദേഹത്തോട്​ കുറച്ചുകാലത്തേക്ക്​ ആർക്കും മുഖം കൊടുക്കാതെയും പൊതുയിടങ്ങളിൽ ഇറങ്ങാതെയും ജീവിക്കാനുമാണ് സർക്കാർ ഉത്തരവ്.

Advertisement
Advertisement