വിസ പുതുക്കൽ : കുത്തിവയ്പ്പ് നിർബന്ധമാക്കാൻ കുവൈറ്റ്

Sunday 20 June 2021 12:14 AM IST

കുവൈറ്റ് സിറ്റി: വിദേശികളുടെ വിസ പുതുക്കലിന് പ്രതിരോധ കുത്തിവയ്പ്പ് നിർബന്ധമാക്കാനൊരുങ്ങി കുവൈറ്റ്. 45000 കുവൈറ്റ് നിവാസികൾ വാക്സിന് രജിസ്റ്റർ ചെയ്തെങ്കിലും കുത്തിവയ്പ്പ് എടുക്കേണ്ട

തീയതിയിൽ എത്തിയില്ല. തുടർന്നാണ് കർശന നടപടിയിലേക്ക് നീങ്ങാൻ അധികൃതർ ആലോചിക്കുന്നത്. കു​വൈ​റ്റ് പൗരന്മാർക്ക്​ വി​ദേ​ശ​യാ​ത്ര​ക്ക്​ വാ​ക്​​സി​നേ​ഷ​ൻ നി​ർ​ബ​ന്ധ​മാക്കിയിട്ടുണ്ട്. സ​ലൂ​ണു​ക​ൾ, 6000 ച​തു​ര​ശ്ര മീ​റ്റ​റി​ന്​ മു​ക​ളി​ൽ വി​സ്​​തൃ​തി​യു​ളള മാ​ളു​ക​ൾ, ക​ഫേ​ക​ൾ, ഹെ​ൽ​ത്ത്​ ക്ല​ബു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​വേ​ശത്തിനും കു​ത്തി​വയ്​പ്പ്​ മാ​ന​ദ​ണ്ഡ​മാ​ക്കിയതായി വ്യാ​ഴാ​ഴ്​​ചത്തെ മ​ന്ത്രി​സ​ഭ യോഗത്തിന് ശേഷം പ്രഖ്യാപിച്ചിരുന്നു.സാ​മൂ​ഹി​ക പ്ര​തി​രോ​ധ ശേ​ഷി കൈവരിക്കണമെങ്കിൽ ​രാജ്യത്തെ ഭൂരിഭാഗം പേരും വാക്സിൻ സ്വീകരിക്കണമെന്ന അടിസ്ഥാനത്തിലാണ് സമ്മർദ്ദ നടപടികളെടുക്കുന്നത്. സെ​പ്​​റ്റം​ബ​റോ​ടെ രാജ്യത്തെ ഭൂരിഭാഗം ​പേ​ർ​ക്കും വാ​ക്​​സി​ൻ ന​ൽ​കാ​നാ​ണ് ശ്രമമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Advertisement
Advertisement