ചെങ്കോട്ട സംഭവം: നടൻ ദീപ് സിദ്ധുവിനും മറ്റും സമൻസ്

Monday 21 June 2021 12:33 AM IST

ന്യൂഡൽഹി: കർഷക നിയമങ്ങൾക്കെതിരെ ഇക്കഴിഞ്ഞ റിപ്പബ്ളിക് ദിനത്തിൽ നടന്ന ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിൽ അതിക്രമിച്ച് കയറിയതുമായി ബന്ധപ്പെട്ട് പഞ്ചാബി നടൻ ദീപ് സിദ്ധു, സംഭവം ഫേസ്ബുക്കിൽ തത്സമയം പ്രദർശിപ്പിച്ച ഇക്ബാൽ സിംഗ്, ജുഡിഷ്യൽ കസ്റ്റഡിയിലുള്ള മനീന്ദർ സിംഗ്, ഖേംപ്രീത് സിംഗ് തുടങ്ങിയവർക്ക് ഡൽഹി ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതി സമൻസ് അയച്ചു. ജൂൺ 29ന് വീഡിയോ കോൺഫറൻസ് വഴി ഹാജരാകാനാണ് നോട്ടീസ്. ചെങ്കോട്ടയിൽ അതിക്രമിച്ചു കയറാനും അക്രമമുണ്ടാക്കാനും സമരക്കാർക്ക് നേതൃത്വം നൽകിയത് ദീപ് സിദ്ധുവാണെന്ന് ഡൽഹി പൊലീസ് മേയ് 17ന് സമർപ്പിച്ച 3224 പേജുള്ള കുറ്റപത്രത്തിൽ പറയുന്നുണ്ട്. കേസിൽ ഫെബ്രുവരി 9ന് അറസ്റ്റിലായെങ്കിലും ഏപ്രിൽ അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു.

Advertisement
Advertisement