വിവാഹ വാഗ്ദ്ധാനം നൽകി പീഡനം, മൂന്ന് തവണ ഗർഭിണിയായി; നടിയുടെ പരാതിയിൽ തമിഴ്‌നാട് മുൻ മന്ത്രി അറസ്റ്റിൽ

Sunday 20 June 2021 11:03 AM IST

ബംഗളൂരു: നടിയെ പീഡിപ്പിച്ച കേസിൽ തമിഴ്‌നാട് മുൻ മന്ത്രിയും എഐഎഡിഎംകെ നേതാവുമായ എം മണികണ്ഠൻ അറസ്റ്റിൽ. മലേഷ്യക്കാരിയായ യുവതി നൽകിയ പരാതിയിലാണ് നടപടി.ബംഗളൂരുവിൽ നിന്നാണ് മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തത്.

തന്നെ വഞ്ചിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞമാസമാണ് യുവതി മണികണ്ഠനെതിരെ പരാതി നൽകിയത്. അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മണികണ്ഠൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനുപിന്നാലെ മണികണ്ഠൻ ഒളിവിൽ പോയിരുന്നു.

തുടർന്ന് മണികണ്ഠനെ പിടികൂടാൻ പൊലീസ് രണ്ട് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിരുന്നു. വിവാഹ വാഗ്ദ്ധാനം നൽകി പീഡിപ്പിച്ചുവെന്നും, മൂന്ന് തവണ ഗർഭിണിയായെന്നുമൊക്കെയാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. ഗർഭച്ഛിദ്രം നടത്താൻ മണികണ്ഠൻ തന്നെ നിർബന്ധിക്കുകയും, മലേഷ്യയിലെ തന്റെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അവർ ആരോപിക്കുന്നു.