ഗംഭീര ആക്ഷനുമായി അരം

Monday 21 June 2021 6:58 AM IST

പുഞ്ചിരി എന്ന ഹ്രസ്വ ചിത്രത്തിനുശേഷം അരവിന്ദ് മനോജ് സംവിധാനം ചെയ്യുന്ന അരം ശ്രദ്ധേയമാകുന്നു. നടൻ നിവിൻപോളിയാണ് ടീസർ റിലീസ് ചെയ്തത്. അഴിമതിയും അക്രമവും വിളയാടുന്ന ഒരു ചന്തയുടെ പശ്ചാത്തലത്തിലാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ കഥ പറയുന്നത്. അരവിന്ദ് മനോജ്, സെബാസ്റ്റ്യൻ മൈക്കിൾ, സച്ചു സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് കഥയും തിരക്കഥയും. സാഗർ, സെബാസ്റ്റ്യൻ മൈക്കിൾ, തൊമ്മൻ, സനിൽ, അംബുജാക്ഷൻ, ടോബിൻ തോമസ് എന്നിവരാണ് താരങ്ങൾ. ഹരികൃഷ്ണ ലോഹിതദാസാണ് ഛായാഗ്രാഹകൻ. ഷാൻ മജീദാണ് നിർമ്മാതാവ്.

Advertisement
Advertisement