ഗർഭച്ഛിദ്ര വിഷയം : ബൈഡനെതിരെ യു.എസ് സഭ നേതൃത്വം

Monday 21 June 2021 12:00 AM IST

വാഷിംഗ്ടൺ: അമേരിക്കയിൽ ഗർഭച്ഛിദ്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബൈഡനെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് നല്കി സഭ നേതൃത്വം. ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്ന രാഷ്ട്രീയക്കാർക്കെതിരെ വിലക്കണമെന്ന നിലപാടാണ് സഭ നേതൃത്വത്തിന്റേത്. ഇവർക്കെതിരെ കുർബാന വിലക്കുൾപ്പെടെ കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കണമെന്ന് അമേരിക്കയിലെ റോമൻ കാത്തലിക് ബിഷപ്പുമാരുടെ സംഘടന ആവശ്യപ്പെട്ടിരുന്നു.

ഗർഭച്ഛിദ്ര വിഷയത്തിൽ ദിവസങ്ങളായി നടക്കുന്ന ഓൺലൈൻ ചർച്ചകൾക്കൊടുവിൽ ഒന്നിനെതിരെ മൂന്നു വോട്ടുകൾക്കാണ് വിലക്കിന് അനുമതി ലഭിച്ചത്. വിലക്കിന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പരസ്യ പിന്തുണയുമുണ്ട്. അതാണ് സഭ നേതൃത്വത്തെ ബൈഡനെതിരെ തിരിയാൻ പ്രേരിപ്പിച്ചത്.

അതേ സമയം വിവാദങ്ങൾക്കിയിലും ശനിയാഴ്ച ബൈഡനും ഭാര്യ ജിൽ ബൈഡനും വിൽമിംഗ്ടണിലെ പള്ളിയിൽ കുർബാനയിൽ പങ്കെടുത്തു.എല്ലാ ആഴ്ചയും മുടങ്ങാതെ കുർബാനയിൽ പങ്കെടുക്കുന്ന ഉറച്ച കാത്തലിക് വിശ്വാസിയാണ് ജോ ബൈഡൻ. വിലക്കുമായി ബന്ധപ്പെട്ട വിഷയത്തെപ്പറ്റിയുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് സഭ നേതൃത്വം അത്തരം തീരുമാനമെടുക്കില്ലെന്നാണ് പ്രതീക്ഷയെന്നായിരുന്നു ബൈഡന്റെ മറുപടി.

Advertisement
Advertisement