ഫയലുകളിൽ കുരുങ്ങി, കെ.എസ്.ആർ.ടി.സി പെൻഷൻ മുടങ്ങി

Monday 21 June 2021 12:40 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം മുടങ്ങി. മാസം പിറന്നിട്ട് ദിവസം 20 ആയിട്ടും പെൻഷൻ വിതരണം തുടങ്ങാൻ സർക്കാരിന് കഴിഞ്ഞില്ല.

സഹകരണ സംഘങ്ങൾ വഴിയായിരുന്നു പെൻഷൻ വിതരണം. സർക്കാരും സഹകരണ സംഘങ്ങളും തമ്മിലുള്ള എം.ഒ.യു പുതുക്കിയിട്ടില്ല. മാർച്ചിൽ എം.ഒ.യു കാലാവധി കഴിഞ്ഞെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുവാദത്തോടെ കഴിഞ്ഞ രണ്ടു മാസത്തേയും പെൻഷൻ തുക സഹകരണ സംഘങ്ങളിൽ എത്തിച്ചിരുന്നു. പുതിയ സർക്കാർ മേൽ നടപടികൾ സ്വീകരിക്കാത്തതിനാലാണ് പെൻഷൻ മുടങ്ങിയിരിക്കുന്നത്.

ഇനി എല്ലാം ആദ്യം മുതൽ തുടങ്ങണം. പെൻഷൻ ഫയ‍ൽ ഗതാഗഗത വകുപ്പ് ധന വകുപ്പിന് അയച്ചിരിക്കുകയാണ്. അവിടെ നിന്ന് സഹകരണ വകുപ്പിൽ പോകണം. പിന്നെ കേരള ബാങ്കിൽ പോകണം. അവിടെ പുതിയ കരാറുണ്ടാക്കാനുള്ള വ്യവസ്ഥകൾ ചർച്ച ചെയ്തു തീരുമാനിക്കണം. പിന്നീട് മൂന്നു വകുപ്പുകളും കൂടിയാലോചിച്ച് അന്തിമ തീരുമാനമെടുക്കണം. ഒരാഴ്ചയെങ്കിലുമെടുക്കും നൂലാമാലകൾ തീരാൻ. കൊവിഡ് കാലത്ത് മരുന്നു വാങ്ങാൻ പോലും ബുദ്ധിമുട്ടാണെന്ന് പെൻഷൻകാർ പരാതി പറയുന്നു. കുടുംബപെൻഷൻ വാങ്ങുന്നവർക്കാണ് ഏറെ പ്രയാസം.

 ശ​മ്പള പ​രി​ഷ്‌​കാ​ര​ ​ച​ർ​ച്ച​ ​ഇ​ന്ന് ​മു​തൽ

കെ.​എ​സ്.​ആ​ർ.​ടി​സി​ ​ജീ​വ​ന​ക്കാ​രു​ടെ​ ​ശ​മ്പ​ള​ ​പ​രി​ഷ്‌​ക​ര​ണം​ ​ന​ട​പ്പാ​ക്കാ​നു​ള്ള​ ​ച​ർ​ച്ച​ ​ഇ​ന്ന് ​ആ​രം​ഭി​ക്കും.​ ​ജീ​വ​ന​ക്കാ​രു​മാ​യു​ള്ള​ ​പു​തി​യ​ ​ക​രാ​ർ​ ​രൂ​പീ​ക​ര​ണ​ത്തി​ന്റെ​ ​ച​ർ​ച്ച​യും​ ​ന​ട​ക്കും.
2010​ൽ​ ​ആ​ണ് ​മു​മ്പ് ​ശ​മ്പ​ള​ ​പ​രി​ഷ്‌​ക​ര​ണം​ ​ന​ട​ന്ന​ത്.​ 2015​ൽ​ ​സേ​വ​ന​വേ​ത​ന​ ​പ​രി​ഷ്‌​ക​ര​ണ​ത്തി​ന് ​ശ്ര​മം​ ​ഉ​ണ്ടാ​യെ​ങ്കി​ലും​ ​നീ​ട്ടി​വ​യ്‌​ക്കു​ക​യാ​യി​രു​ന്നു.
കോ​ർ​പ്പ​റേ​ഷ​ന്റെ​ ​ന​വീ​ക​ര​ണ​ത്തി​ന് ​അ​നു​യോ​ജ്യ​മാ​യ​ ​രീ​തി​യി​ലാ​വും​ ​പു​തി​യ​ ​കാ​രാ​ർ.​ ​സ്വി​ഫ്ട് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പ​ദ്ധ​തി​ക​ളു​ടെ​ ​വി​ജ​യ​ത്തി​ന് ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​പി​ന്തു​ണ​ ​ആ​വ​ശ്യ​മാ​ണ്.
ഹി​ത​പ​രി​ശോ​ധ​ന​യി​ൽ​ ​അം​ഗീ​കാ​രം​ ​ല​ഭി​ച്ച​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​റോ​ഡ് ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​എം​പ്ലോ​യീ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​(​ ​സി.​ ​ഐ.​ ​ടി.​ ​യു​),​ ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​ഡെ​മോ​ക്രാ​റ്റി​ക് ​ഫെ​ഡ​റേ​ഷ​ൻ​ ​(​ ​ടി.​ ​ഡി.​ ​എ​ഫ് ​)​ ,​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​എം​പ്ലോ​യീ​സ് ​സം​ഘ് ​(​ ​ബി.​ ​എം.​ ​എ​സ് ​)​എ​ന്നീ​ ​സം​ഘ​ട​ന​ക​ളു​ടെ​ ​പ്ര​തി​നി​ധി​ക​ളാ​ണ് ​ച​ർ​ച്ച​യി​ൽ​ ​പ​ങ്കെ​ടു​ക്കു​ക.​ ​പ്ര​തി​പ​ക്ഷ​ ​സം​ഘ​ട​ന​ക​ൾ​ ​സ്വി​ഫ്ട് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പ​രി​ഷ്കാ​ര​ങ്ങ​ളെ​ ​എ​തി​ർ​ക്കു​ന്ന​വ​രാ​ണ്.​ ​അ​തു​കൊ​ണ്ടു​ ​ത​ന്നെ​ ​സ​മ​വാ​യം​ ​പെ​ട്ടെ​ന്നു​ണ്ടാ​കാ​ൻ​ ​സാ​ദ്ധ്യ​ത​യി​ല്ല
ഒ​രു​ ​വ​ർ​ഷ​മാ​യി​ ​സ​ർ​ക്കാ​ർ​ ​സ​ഹാ​യ​ത്തോ​ടെ​യാ​ണ് ​ശ​മ്പ​ളം​ ​ന​ൽ​കു​ന്ന​ത്.​ ​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ശ​മ്പ​ള​ത്തി​ൽ​ ​വ​ൻ​ ​വ​ർ​ദ്ധ​ന​യ്‌​ക്ക് ​ധ​ന​വ​കു​പ്പ് ​ത​യ്യാ​റാ​കി​ല്ല.​ ​മ​ന്ത്രി
ആ​ന്റ​ണി​ ​രാ​ജു​വി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ന​ട​ക്കു​ന്ന​ ​ച​ർ​ച്ച​യി​ൽ​ ​ഗ​താ​ഗ​ത​ ​സെ​ക്ര​ട്ട​റി​ ​ബി​ജു​ ​പ്ര​ഭാ​ക​റും​ ​ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​രും​ ​പ​ങ്കെ​ടു​ക്കും.