തെന്നല അന്തരിച്ചെന്ന് വ്യാജപ്രചാരണം

Monday 21 June 2021 12:57 AM IST

തിരുവനന്തപുരം: മുൻ കെ.പി.സി.സി പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ തെന്നല ബാലകൃഷ്ണപിളള അന്തരിച്ചെന്ന് സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം. ഇന്നലെ രാവിലെ മുതലാണ് അന്ത്യാഞ്ജലിയർപ്പിച്ചുളള പോസ്റ്റുകൾ പ്രചരിച്ചത്. അതോടെ തിരുവനന്തപുരത്തെ തെന്നലയുടെ വീട്ടിലേക്ക് ഫോൺ വിളിയായി. അപ്പോഴാണ് വ്യാജ പ്രചാരണത്തെ കുറിച്ച് തെന്നല അറിയുന്നത്. ഇത്തരം പ്രചാരണത്തിലൂടെ ആർക്കെങ്കിലും സന്തോഷം കിട്ടുന്നെങ്കിൽ ആയിക്കോട്ടേ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Advertisement
Advertisement