ജില്ലയിൽ 1113 പേര്‍ക്ക് കൂടി കൊവിഡ്

Monday 21 June 2021 2:32 AM IST

തൃശൂർ: ജില്ലയിൽ 1113 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1251 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,371 ആണ്. തൃശ്ശൂർ സ്വദേശികളായ 114 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.

ജില്ലയിൽ ഇതുവരെ

കൊവിഡ് സ്ഥിരീകരിച്ചത് - 2,61,932

ആകെ രോഗമുക്തരായത് - 2,49,998

  • ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ - 11.31%

ഇന്നലെ

സമ്പർക്കം വഴി രോഗബാധ- 1102

ആരോഗ്യ പ്രവർത്തകർക്ക് - 08

ഉറവിടം അറിയാത്തത് - 03

രോഗ ബാധിതർ

60 വയസിനുമുകളിൽ 81 പുരുഷൻമാരും 92 സ്ത്രീകളും പത്ത് വയസിനു താഴെ 36 ആൺകുട്ടികളും 54 പെൺകുട്ടികളുമുണ്ട്.

Advertisement
Advertisement