മലപ്പുറത്ത് വൃദ്ധയെ തലയ്‌ക്കടിച്ച് കൊന്ന അയൽവാസി പിടിയിൽ; സംഭവം മോഷണശ്രമത്തിനിടെ
Monday 21 June 2021 11:00 AM IST
മലപ്പുറം: കുറ്റിപ്പുറത്ത് വൃദ്ധയെ തലക്കടിച്ച് കൊന്ന പ്രതി പിടിയിൽ. അയൽവാസിയായ മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്. തലയ്‌ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കല്ല്, പ്രതിയുടെ ചെരുപ്പ്, ബൈക്ക് എന്നിവ പൊലീസ് കണ്ടെടുത്തു.
വെള്ളിയാഴ്‌ചയാണ് തിരുവാകളത്തിൽ കുഞ്ഞിപ്പാത്തുമ്മയെ (65) വീടിന്‍റെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരെ കാണാത്തതിനെ തുടർന്ന് അയൽക്കാർ വീട്ടിൽ വന്നുനോക്കിയപ്പോഴാണ് വരാന്തയില്‍ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പുവരെ മാതാവിനോടൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്. മാതാവ് മരണപ്പെട്ടതോടെ ഒറ്റയ്ക്ക്ക്കാണ് കുഞ്ഞിപ്പാത്തുമ്മ താമസിച്ചിരുന്നത്.