തമിഴ്‌നാട്ടിൽ പടക്കനിർമ്മാണശാലയിൽ സ്‌ഫോടനം, രണ്ട് പേർ മരിച്ചു
Monday 21 June 2021 11:11 AM IST
ചെന്നൈ: തമിഴ്‌നാട്ടില്‍ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. സംഭവത്തിൽ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ശിവകാശിക്ക് സമീപം വിരുദുനഗര്‍ ജില്ലയിലെ തയ്യില്‍പ്പെട്ടിയിലാണ് അപകടം ഉണ്ടായത്. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന പടക്കനിര്‍മ്മാണശാലയിലാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.