നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട; കടത്താൻ ശ്രമിച്ചത് മിക്‌സിയിലും സ്‌പീക്കറിലും കഷണങ്ങളാക്കി

Monday 21 June 2021 11:28 AM IST

​​​കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വിദേശത്തുനിന്നും കടത്തിക്കൊണ്ടു വന്ന ഒരു കോടിയോളം രൂപ വിലവരുന്ന സ്വ‍ർണമാണ് പിടികൂടിയത്. ഒരാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഖത്തറിൽ നിന്നും ഖത്തർ എയർവേസ് വിമാനത്തിൽ വന്ന മലപ്പുറം സ്വദേശിയിൽ നിന്നാണ് 1,998 ഗ്രാം സ്വർണം പിടികൂടിയത്.

മിക്‌സിയിലും സ്‌പീക്കറിലും കഷണങ്ങളാക്കി ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്. കസ്റ്റഡിയിൽ എടുത്ത യാത്രക്കാരനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ് .