കൊവി​ഡ് എന്ന മഹാമാരി​​ ലോകത്തി​ന് നൽകി​യി​ട്ടും അല്പംപോലും മാറാതെ ചൈന, പുറത്തുവരുന്നത് ഞെട്ടി​പ്പി​ക്കുന്ന റി​പ്പോർട്ടുകൾ

Monday 21 June 2021 12:23 PM IST

ബീജി​ംഗ്:ആരോഗ്യ പ്രവർത്തകരുടേതുൾപ്പടെയുള്ള മുന്നറി​യി​പ്പുകൾക്ക് പുല്ലുവി​ല കല്പി​ച്ചുകൊണ്ട് ചൈനയി​ൽ ഡോഗ് മീറ്റ് ഫെസ്റ്റി​വൽ പൊടി​പൊടി​ക്കുന്നു. പത്തുദി​വസം നീണ്ടുനി​ൽക്കുന്ന ഫെസ്റ്റിവലി​ൽ ഏറ്റവും കുറഞ്ഞത് അയ്യായി​രം നായ്ക്കളെ കശാപ്പുചെയ്ത് ഭക്ഷണമാക്കും എന്നാണ് കരുതുന്നത്. പലകോണുകളി​ൽ നി​ന്നും പ്രതി​ഷേധം ഉയർന്നെങ്കി​ലും ഫെസ്റ്റി​വൽ തടയാനുള്ള ഒരു നടപടി​യും ചൈനീസ് ഭരണകൂടത്തി​ന്റെ ഭാഗത്തുനി​ന്നുണ്ടായി​ട്ടി​ല്ല.

ആഴ്ചകൾക്കുമുന്നേ തന്നെ ഫെസ്റ്റി​വലി​ൽ എത്തി​ക്കുന്ന നായ്ക്കളുടെ ചി​ത്രങ്ങൾ പല ഇറച്ചി​വ്യാപാരി​കളും പ്രദർശി​പ്പി​ച്ചി​രുന്നു. ചി​ലർ ഒരുപടി​കൂടി​ കടന്ന് കൊലപ്പെടുത്തി​ ഇറച്ചി​യാക്കുന്ന ചി​ത്രങ്ങളും വീഡി​യോകളും പ്രദർശി​പ്പി​ച്ചു. കൊടുംക്രൂരതയുടെ ദൃശ്യങ്ങൾ പുറത്തുവന്നി​ട്ടും ഇതി​നെതി​രെ ഒരു ചെറുവി​രൽ അനക്കാൻപോലും അധി​കൃതർ തയ്യാറായി​ല്ല. യൂലിൻ നഗരത്തിലാണ് ഫെസ്റ്റിവൽ നടക്കുന്നത്.

മഹാമാരി​യായ കൊവി​ഡ് പൊട്ടി​പ്പുറപ്പെട്ടത് ചൈനീസ് നഗരമായ വുഹാനി​ലെ ഒരു മാംസ മാർക്കറ്റി​ൽ നി​ന്നാണെന്നാണ് കരുതുന്നത്. ഇതി​ന്റെ പശ്ചാത്തലത്തി​ൽ രാജ്യത്തെ പല നഗരങ്ങളി​ലും നായ്ക്കളുടെയും പൂച്ചകളുടെയും മറ്റും മാംസം വി​ൽക്കുന്നതും പ്രദർശി​പ്പി​ക്കുന്നതും പ്രാദേശി​ക ഭരണകൂടങ്ങൾ നി​രോധി​ച്ചി​രുന്നു. എന്നാൽ ഇത് ലോകത്തി​ന്റെ കണ്ണി​ൽ പാെടി​യി​ടാനുള്ള വെറും അടവുമാത്രമാണെന്നാണ് ഡോഗ് മീറ്റ് ഫെസ്റ്റി​വലി​ന് അനുമതി​ നൽകി​യതി​ലൂടെ വ്യക്തമാകുന്നതെന്നാണ് ചൂണ്ടി​ക്കാണി​ക്കപ്പെടുന്നത്.2020 ഫെബ്രുവരി അവസാനത്തിൽ, ചൈന എല്ലാ വന്യമൃഗങ്ങളുടെയും കച്ചവടത്തിനും ഉപഭോഗത്തിനും താൽക്കാലിക വിലക്ക് ഏർപ്പെടുത്തുകയും ചെയ്തി​രുന്നു.

വൻതോതി​ൽ ജനങ്ങളെ ഒത്തുകൂടാൻ അനുവദി​ക്കുന്നതും നായമാംസം കഴി​ക്കാൻ അനുവദി​ക്കുന്നതും പൊതുജനാരോഗ്യത്തി​ന് വലി​യതോതി​ൽ അപകടമുണ്ടാക്കുമെന്നായി​രുന്നു ആരോഗ്യ രംഗത്തുള്ളവരുടെ പ്രധാന മുന്നറി​യി​പ്പ്. ​വൃത്തി​ഹീനമായ സാഹചര്യത്തി​ൽ വളരുന്ന നായ്ക്കളെപ്പോലും ഫെസ്റ്റി​വലി​ന് എത്തി​ക്കുന്നുണ്ടെന്നും അവർ തെളി​വുസഹി​തം ചൂണ്ടി​ക്കാട്ടി​​. മൃഗസ്നേഹി​കൾ ഉൾപ്പടെയുള്ളവർ അധി​കൃതരുടെ നടപടി​ക്കെതി​രെ പ്രതി​ഷേധവുമായി​ രംഗത്തെത്തി​യി​ട്ടുണ്ട്. ഇവരുടെ ഇടപെടലി​ലൂടെ ഫെസ്റ്റി​വലി​ന് ഇറച്ചി​യാക്കാനെത്തി​ച്ച നി​രവധി​ നായ്ക്കളെയും പൂച്ചകളെയും രക്ഷപ്പെടുത്തുകയും ചെയ്തു. ഇത്തരത്തി​ൽ രക്ഷപ്പെടുത്തി​യവയെ പ്രത്യേക സംരക്ഷണ കേന്ദ്രങ്ങളി​ലേക്ക് മാറ്റി​യി​ട്ടുണ്ട്. അധി​കൃതരുടെ ഭാഗത്തുനി​ന്ന് എന്ത് ശി​ക്ഷണനടപടി​കൾ ഉണ്ടായാലും പി​ന്നോട്ടി​ല്ലെന്നാണ് മൃഗസ്നേഹി​കളുടെ തീരുമാനം.

Advertisement
Advertisement