മേഖല തിരഞ്ഞെടുപ്പ്: മാക്രോണിന് തിരിച്ചടി

Tuesday 22 June 2021 12:54 AM IST

പാരിസ്: ഫ്രാൻസിലെ മേഖല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് തിരിച്ചടി.അടുത്തവർഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലെന്ന് വിശേഷിപ്പിക്കുന്ന മേഖല തിരഞ്ഞെടുപ്പിലെ തിരിച്ചടി മാക്രോണിനെ കാര്യമായി തന്നെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ആദ്യ റിപ്പോർട്ടുകൾ പ്രകാരം മാക്രോണിന്റെ മുഖ്യ എതിരാളി മാരീൻ ലെ പെന്നിനാണ് മുന്‍തൂക്കം.

മാക്രോണിന്റെ കൊവിഡ് നയങ്ങൾക്കെതിരെ ഫ്രാൻസിൽ ജനവികാരം ഉയർന്നതും തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തെക്കു-കിഴക്കൻ ഫ്രാൻസ് പ്രവിശ്യയിലെത്തിയ മാക്രോണിന്റെ കരണത്ത് കാണികളിൽ ഒരാൾ അടിച്ചത് ചർച്ചയായിരുന്നു. മാക്രോണിന്റെ മുഖത്തടിച്ച 28കാരനായ ഡാമിയൻ താരേലിന് കോടതി നാല് മാസം തടവ്ശിക്ഷ വിധിച്ചിരുന്നു.

Advertisement
Advertisement