ക്വാറിയിൽ തോട്ട പൊട്ടിത്തെറിച്ച് സ്ഫോടനം, ഒരുമരണം , അഞ്ചുപേർക്ക് പരിക്ക്
Monday 21 June 2021 9:23 PM IST
തൃശൂർ :ക്വാറിയിൽ പാറകൾ പൊട്ടിക്കാൻ സൂക്ഷിച്ചിരുന്ന തോട്ടകൾ പൊട്ടിത്തെറിച്ച് ഒരു മരണം. തൃശൂർ വാഴക്കോട്ടെ ക്വാറിയിലാണ് സ്ഫോടനം ഉണ്ടായത്. പാറമട ഉടമയുടെ അനുജൻ അബ്ദുൾ നൗഷാദാണ് മരിച്ചത്. നിരവധി വീടുകൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന ക്വാറിയിലാണ് അപകടമുണ്ടായത്. പാറമട നേരത്തെ സബ്‌കളക്ടർ ഇടപെട്ട് പൂട്ടിച്ചിരുന്നു.