എ.വി. കുഞ്ഞമ്പുവിന്റെ പൂർണകായ ശില്പം ഒരുങ്ങുന്നു

Wednesday 23 June 2021 12:14 AM IST
എ.വി. കുഞ്ഞമ്പുവിന്റെ പൂർണകായ ശില്പം

പയ്യന്നൂർ: കാനായിൽ പുതുതായി നിർമ്മിക്കുന്ന കോറോം ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസായ എ.വി മന്ദിരത്തിലേക്ക് എ.വി. കുഞ്ഞമ്പുവിന്റെ പൂർണകായ ശില്പം ഒരുങ്ങുന്നു. ഉണ്ണികാനായിയാണ് ശില്പം ഒരുക്കുന്നത്.

എ.വിയുടെ ഉയരം 5.6 അടി ആണ് എന്ന് എ.വി യുടെ മക്കളിൽ നിന്ന് കിട്ടിയ അറിവ് വച്ച് അതേ ഉയരത്തിൽ തന്നെയാണ് ശില്പം തീർക്കുന്നത്. കൈയിൽ പഴയ ചെയിൻ വാച്ചും കീശയിൽ ഒരു പേനയും അര കൈ ഷർട്ടും കരയില്ലാത്ത മല്ല് മുണ്ടും ഉടുത്ത് ചെറു പുഞ്ചിരിയോടെ നിൽക്കുന്ന, പയ്യന്നൂരിന്റെ ആദ്യ എം.എൽ.എ ആയ കാലഘട്ടത്തിലെ പ്രായമാണ് ശില്പി ഉണ്ണി കാനായി ശില്പ നിർമ്മാണത്തിന് തിരഞ്ഞെടുത്തത്. മാസങ്ങൾ എടുത്താണ് കളിമണ്ണ് ശില്പം പൂർത്തിയാക്കിയത്. കളിമണ്ണ് ശില്പം കാണാൻ കുഞ്ഞമ്പുവിന്റെ മക്കളായ അഡ്വ. വിജയകുമാർ, കരിവെള്ളൂർ മുരളി, ജയദേവൻ, കോറോം ഈസ്റ്റ് ലോക്കൽ സെക്രട്ടറി പി. ഗംഗാധരൻ, എം. രഞ്ജിത്ത് എന്നിവർ ശില്പിയുടെ പണിപ്പുരയിലെത്തി. അനുരാഗ്, അഭിജിത്ത്, അർജുൻ എന്നിവരും ശില്പ നിർമ്മാണത്തിൽ സഹായികളായി ശില്പിക്കൊപ്പമുണ്ട്.

ശില്പ നിർമ്മാണത്തിൽ എ.വിയുടെ പഴയ ഫോട്ടോകൾ കിട്ടാൻ ഏറെ ബുദ്ധിമുട്ടി. എന്നാൽ എ.വി യുടെ മകൻ കരിവെള്ളൂർ മുരളിയാണ് എ.കെ.ജിയുടെയും ഇ.എം.എസിന്റെയും കൂടെയുളള പഴയ ചിത്രങ്ങൾ സംഘടിപ്പിച്ച് തന്നത്

ശില്പി ഉണ്ണി കാനായി

Advertisement
Advertisement