പ്രധാനമന്ത്രിയുടെ യോഗത്തിൽ പങ്കെടുക്കുമെന്ന് ഗുപ്കർ സംഖ്യം

Wednesday 23 June 2021 12:49 AM IST

ന്യൂഡൽഹി: ജമ്മുകാശ്‌മീരിന് സമ്പൂർണ സംസ്ഥാന പദവി നൽകുന്നത് അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന പ്രധാനമന്ത്രി നാളെ വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തെ ഏഴ് പ്രമുഖ പാർട്ടികൾ ചേർന്ന ഗുപ്കർ സഖ്യം തീരുമാനിച്ചു. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി അടക്കം തിരിച്ചു നൽകുന്ന കാര്യം ചർച്ച ചെയ്യണമെന്നും അവർ ആവശ്യപ്പെടും.

നാഷണൽ കോൺഫറൻസ് നേതാവും ഗുപ്കർ സംഖ്യത്തിന്റെ അദ്ധ്യക്ഷനുമായ ഫറൂഖ് അബ്‌ദുള്ളയുടെ വസതിയിൽ ചേർന്ന യോഗമാണ് പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിക്കാൻ തീരുമാനിച്ചത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടക്കുന്ന യോഗത്തിൽ ഫറൂഖ് അബ്ദുള്ള, പി.ഡി.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബാ മുഫ്തി, സി.പി.എം നേതാവ് മുഹമ്മദ് തരിഗാമി എന്നിവരാണ് പങ്കെടുക്കുന്നത്.