മാവേലിക്കര നഗരസഭയിൽ മൊബൈൽ ചലഞ്ച്

Wednesday 23 June 2021 12:14 AM IST

മാവേലിക്കര- നഗരസഭാ പ്രദേശത്തെ 16 സർക്കാർ, എയിഡഡ് സ്കൂളുകളിൽ പഠിക്കുന്ന നിർദ്ധനരായ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ആൺഡ്രോയിഡ് മൊബൈൽ ഫോണും, ടിവിയും നൽകുന്നതിന് നഗരസഭാ തലത്തിൽ മൊബൈൽ ചലഞ്ച് നടത്താൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി യോഗം തീരുമാനിച്ചു. പുതിയ ആൺഡ്രോയിഡ് മൊബൈൽ ഫോണോ ടിവിയോ ഉപയോഗപ്രദമായ പഴയ മൊബൈലോ, ടിവിയോ നഗരസഭയ്ക്ക് കൈമാറാൻ താല്പര്യമുള്ളവരിൽ സ്വീകരിക്കുന്നതാണ് പദ്ധതി. യോഗത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്.രാജേഷ് അദ്ധ്യക്ഷനായി. നഗരസഭാ ചെയർമാൻ കെ.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഡെപ്യുട്ടി ചെയർപേഴ്സൺ ലളിതാ രവീന്ദ്രനാഥ്‌ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ രേഷ്മ, വിമലാ കോമളൻ, നഗരസഭാ സെക്രട്ടറി എന്നിവർ സംസാരിച്ചു. താത്പര്യമുള്ളവർ 9446153403, 9744292480, 04792302218 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.

Advertisement
Advertisement