1,345 പേർക്ക് കൂടി കൊവിഡ്

Wednesday 23 June 2021 3:54 AM IST

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 1,345 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 1,251 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ നാലുപേർ ആരോഗ്യപ്രവർത്തകരാണ്. 9.1 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ 1,212 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ച് 11,814 പേരാണ് ഇനി ജില്ലയിൽ ചികിത്സയിലുള്ളത്. പുതുതായി 2,379 പേരെക്കൂടി നിരീക്ഷണത്തിലാക്കി. 3,982 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.

Advertisement
Advertisement