സാരിയിൽ അഴകായി രുചിറ ജാഥവ്

Wednesday 23 June 2021 12:08 PM IST

സിനിമാ സീരിയൽ വെബ്സീരീസ് എന്നിങ്ങനെ പല മേഖലയിലും അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് രുചിറ ജാഥവ്. തന്റെ അഭിനയം കൊണ്ടും ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ ചുരുങ്ങിയ കാലയളവിൽ താരത്തിനു സാധിച്ചിട്ടുണ്ട്. മറാത്തി സിനിമയിൽ സജീവ സാന്നിദ്ധ്യമാണ് താരം. ഇതുവരെ അഭിനയിച്ചതും മറാത്തി സിനിമയിലും സീരിയലിലും വെബ്സീരീസിലും മാത്രമാണ്.

കോളേജ് പഠന സമയത്ത് തന്നെ കൾച്ചറൽ ആക്ടിവിറ്റീസിനോട് അതീവ താല്പര്യം പ്രകടിപ്പിച്ചിരുന്ന താരം പിന്നീട് അഭിനയലോകത്തേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ രുചിറയെ ഇൻസ്റ്റാഗ്രാമിൽ മാത്രം അഞ്ച് ലക്ഷത്തിനടുത്ത് ആരാധകർ ഫേളോ ചെയ്യുന്നുണ്ട്.

നിരവധി മോഡൽ ഫേട്ടോഷൂട്ടുകളിൾ പങ്കെടുത്തിട്ടുള്ള രുചിറ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ഫേട്ടോകൾക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത് സാരിയുടുത്ത താരത്തിന്റെ പുത്തൻ ഫേട്ടോകളാണ്. കിടിലൻ ലുക്കിൽ സാരിയുടുത്ത ഫേട്ടോ കണ്ട് "ഇതിനുമുമ്പ് ഇത്രയും സുന്ദരിയായി കണ്ടിട്ടില്ല" എന്നാണ് ആരാധകർ പറയുന്നത്. ഏതായാലും താരത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പറപറക്കുകയാണ്.