ഇന്ന് വാക്സിനേഷൻ 40-44 പ്രായക്കാർക്ക്

Thursday 24 June 2021 12:00 AM IST

കോട്ടയം: ജില്ലയിൽ 40-44 പ്രായവിഭാഗത്തിലുള്ളവർക്ക് ഇന്ന് 12 കേന്ദ്രങ്ങളിൽ കൊവിഷീൽഡ് വാക്‌സിൻ നൽകും. പോർട്ടലിൽ ബുക്ക് ചെയ്യണം. രാവിലെ പത്തു മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് വാക്‌സിനേഷൻ. ബുക്ക് ചെയ്ത മുൻഗണനാ വിഭാഗക്കാർക്കും വാക്സിൻ ലഭിക്കും.

വാക്സിനേഷൻ കേന്ദ്രങ്ങൾ: ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം, തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം, അറുന്നൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം,കോട്ടയം മെഡിക്കൽ കോളേജ്,രാമപുരം സാമൂഹികാരോഗ്യ കേന്ദ്രം,കൂടല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രം,പൈക സാമൂഹികാരോഗ്യ കേന്ദ്രം,ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം,ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം,മുണ്ടൻകുന്ന് കുടുംബാരോഗ്യ കേന്ദ്രം

,എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം,പാമ്പാടി താലൂക്ക് ആശുപത്രി

Advertisement
Advertisement