അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ പിടിയിൽ

Thursday 24 June 2021 12:39 AM IST

മുംബയ്: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ കസ്‌കർ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ. മുംബയിൽ നിന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോയാണ് ഇഖ്ബാലിനെ പിടികൂടിയതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേസിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

'ലഹരിക്കേസിൽ ഒരു പ്രതിയെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇഖ്ബാൽ കസ്‌കർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിവരം ലഭിച്ചത്. അതോടെ അയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.'- എൻ.സി.ബി ഉദ്യോഗസ്ഥർ പറഞ്ഞു.

കസ്‌കർ ഇപ്പോൾ താനെ ജയിലിലാണ്. 2013ൽ ഒരു വ്യാപാരിയിൽ നിന്ന് പണം കൊള്ളയടിച്ചെന്ന പരാതിയിൽ 2017 സെപ്തംബറിൽ താനെ പൊലീസ് ഇയാളെ പിടികൂടിയിരുന്നു.

Advertisement
Advertisement