മോദി പിന്തുടരുന്നത് ശ്യാമപ്രസാദ് മുഖർജിയുടെ ആശയസമരം: കെ. സുരേന്ദ്രൻ 

Wednesday 23 June 2021 9:27 PM IST
കാസർകോട് ബി .ജെ. പി ഓഫീസിൽ ഡോ. ശ്യാമപ്രസാദ് മുഖർജി അനുസ്മരണ യോഗം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

കാസർകോട് :സമൂഹത്തിന്റെ ഏറ്റവും അവസാനവരിയിൽ നിൽക്കുന്ന ആളുടെ ക്ഷേമം ഉറപ്പാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുന്നത് ഡോ. ശ്യാമപ്രസാദ് മുഖർജി യുടെ ആശയസമരമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. ഡോ. ശ്യാമപ്രസാദ് മുഖർജി അനുസ്മരണ യോഗം ചെയ്യുകയായിരുന്നു അദ്ദേഹം. നെഹ്രു സർക്കാരിന്റെ ഭാഗമായിരിക്കുമ്പോൾ തന്നെ സർക്കാരിന്റെ നയങ്ങളെ തുറന്നെതിർക്കാൻ അദ്ദേഹം വിമുഖത കാട്ടിയിരുന്നില്ല. ജമ്മുകാശ്മീർ വിഷയത്തിൽ നെഹ്രു സർക്കാരിന്റേത് തെറ്റായ സമീപനമാണെന്ന് അദ്ദേഹം ലോകത്തോട് വിളിച്ചു പറഞ്ഞു. ഷെയ്ഖ് അബ്ദുള്ളയുടെ തടങ്കലിൽ അദ്ദേഹത്തിനു ജീവൻ വെടിയേണ്ടി വന്നതും അദ്ദേഹത്തിന്റെ ആശയസമരത്തിന്റെ ഭാഗമായാണെന്നും സുരേന്ദ്രൻ കൂട്ടിചേർത്തു. സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, ദേശീയ കൗൺസിൽ അംഗമായ പ്രമീള സി. നായിക്, സംസ്ഥാന സമിതി അംഗമായ എം. സഞ്ജീവ ഷെട്ടി,മേഖല വൈസ് പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി എന്നിവർ സംബന്ധിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ. വേലായുധൻ സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി സുധാമ ഗോസാഡ നന്ദിയും പറഞ്ഞു.

Advertisement
Advertisement