5% വായ്പ വേണമെന്ന് കേരളം

Thursday 24 June 2021 12:20 AM IST

തിരുവനന്തപുരം: കൊവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാനത്തെ കരകയറ്രാൻ സംസ്ഥാന ജി.എസ്.ഡി.പിയുടെ അഞ്ച് ശതമാനമായി വായ്പാ പരിധി ഉയർത്തണമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആവശ്യപ്പെട്ടു. കേന്ദ്രധനമന്ത്രി നിർമലാ സീതാരാമന് അയച്ച കത്തിലാണ് ബാലഗോപാൽ ഇക്കാര്യം ഉന്നയിച്ചത്. വായ്പ നിബന്ധനകളില്ലാതെ നൽകണം.